റിയാദിൽ താമസ സ്ഥലത്ത് സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു.
സൌദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ താമസ സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. അൽ-യാസ്മീൻ പരിസരത്തുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ വൻ ശബ്ദവും തീയും ഉയർന്നതായി റിയാദിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിന് റിപ്പോർട്ട് ലഭിച്ചു.
താമസ കെട്ടിടത്തിൽ നിന്നുള്ള പാചക വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത്. സംഭവത്തിൽ പരിക്കേറ്റയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നതായും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.