വധ ഗൂഢാലോചന കേസ്: ദിലീപിൻ്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി പരിഗണിക്കേണ്ടിയിരുന്നത് ജഡ്ജി കെ. ഹരിപാൽ ആയിരുന്നു. എന്നാൽ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. തുടർന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്താഴ്ചത്തേക്കു മാറ്റി. കേസ് ഇനി പുതിയ  ബെഞ്ചിൻ്റെ പരിഗണനക്കാണ് വരിക.

വധ ഗൂഢാലോചനക്കേസിൽ അന്വേഷണത്തിന് സ്റ്റേയില്ലയെന്ന് ദിലീപിന്റെ ഹർജി പരിഗണിച്ച് കൊണ്ട് കോടതി ഇന്ന് വിധി പറഞ്ഞിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു. 28ന് പരിഗണിക്കാനായി കേസ് മാറ്റി.

Share
error: Content is protected !!