നാഷണല്‍ മിനറല്‍ ഡെവലപ്‌മെൻ്റ് കോര്‍പ്പറേഷനിൽ നിരവധി അവസങ്ങൾ

ഹൈദരാബാദിലെ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി 29 ഒഴിവുകളുണ്ട്.

2021 ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകള്‍: ഇലക്ട്രിക്കല്‍ (6), മെറ്റീരിയല്‍സ് മാനേജ്‌മെന്റ് (9), മെക്കാനിക്കല്‍ (10), മൈനിങ് (4).

യോഗ്യത: ഫുള്‍ടൈം എന്‍ജിനീയറിങ് ടെക്‌നോളജി ബിരുദം.

ഇലക്ടിക്കല്‍: ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ് എന്‍ജിനീയറിങ്, പവര്‍ ഇലക്ട്രോണിക്‌സ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്: ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മൈനിങ്.

മെക്കാനിക്കല്‍: മെക്കാനിക്കല്‍, മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോ മേഷന്‍, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്,മെനിങ് മെഷീനറി.

മൈനിങ്: മൈനിങ് എന്‍ജിനീയറിങ്.

27 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

ശമ്പളം: ട്രെയിനികള്‍ക്ക് പ്രതിമാസം 50,000 രൂപയും ഡിയര്‍നെസ് അലവന്‍സും ലഭിക്കും. ഒരുവര്‍ഷത്തെ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജരായി 60,000 – 1,80,000 രൂപ സ്‌കെയിലില്‍ നിയമിക്കും.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.nmdc.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: മാര്‍ച്ച് 25.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!