ലോകത്തെ ഞെട്ടിച്ച് സൗദി; ലോകത്തിലെ ആദ്യ അഡ്വാൻസ്ഡ് എഐ ആപ്പ് ‘ഹ്യൂമെൻ ചാറ്റ്’ പുറത്തിറക്കി

റിയാദ്: പൂർണ്ണമായും സൗദി അറേബ്യയിൽ സൗദി വിദഗ്ദ്ധർ സൃഷ്ടിച്ച ലോകത്തിലെ ആദ്യ അഡ്വാൻസ്ഡ് എഐ ആപ്പ് ഹുമൈൻ ചാറ്റ് ഇന്ന് സൗദിയിൽ പുറത്തിറക്കി.

ഹുമൈനിന്റെ എഐ സ്യൂട്ടിലെ ആദ്യ ആപ്ലിക്കേഷനാണ് ഈ ചാറ്റ്. ALLAM 34B എന്ന അറബിക് മോഡലാണ് ഉപയോഗിക്കുന്നത്. പൊതു നിക്ഷേപ ഫണ്ടിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള എഐ കമ്പനിയായ ഹുമൈൻ, അറബിക് വലിയ ഭാഷാ മോഡലുകൾ വികസിപ്പിക്കാനും നിർമിത ബുദ്ധി വികസിപ്പിക്കുന്നതിനുള്ള ഒരു ആഗോള കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. പിഎച്ച്ഡി യോഗ്യതയുള്ള 35 ഗവേഷകർ ഉൾപ്പെടെ 120ൽ അധികം എഐ വിദഗ്ദ്ധരുടെ സംഘം നിർമിച്ച അൽ ലാം, ലോകമെമ്പാടുമുള്ള അറബിക് സംസാരിക്കുന്ന 350 ദശലക്ഷം ആളുകൾക്ക് സേവനം നൽകുന്നതിനായാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ആദ്യം സൌദിയിലും തുടർന്ന് അറബ് ലോകത്തും പിന്നീട് ലോകത്തുടനീളവും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇംഗ്ലിഷിലും ലഭ്യമായ ഈ മോഡൽ, ഇതുവരെ ശേഖരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അറബിക് ഡാറ്റാസെറ്റുകളിൽ ഒന്നിൽ പരിശീലനം നേടിയിട്ടുണ്ട്. തുടർന്ന് 600ൽ അധികം ഡൊമെയ്ൻ വിദഗ്ധരുടെയും 250ൽ അധികം മൂല്യനിർണ്ണയക്കാരുടെയും ഇൻപുട്ട് ഉപയോഗിച്ചാണ് പരിഷ്കരിച്ചിരിക്കുന്നത്.

Share
error: Content is protected !!