സ്ത്രീധനപീഡനം: മൂന്നുവയസ്സുള്ള മകളെയും കൂട്ടി കസേരയിലിരുന്ന് തീകൊളുത്തി അധ്യാപിക; രണ്ടുപേരും മരിച്ചു
ജോധ്പുര്‍: മൂന്നുവയസ്സുള്ള മകളെയും കൂട്ടി സ്കൂള്‍ അധ്യാപിക തീകൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. ജോധ്പുരിലെ സ്കൂളില്‍ അധ്യാപികയായ സഞ്ജു ബിഷ്ണോയി, മകള്‍ യശ്വസി എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ സഞ്ജുവിന്റെ ഭര്‍ത്താവ് ദിലീപ് ബിഷ്ണോയിക്കെതിരേയും ഭര്‍തൃമാതാപിതാക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തു.


