അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ദമ്മാം: അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി. നാട്ടിൽ നിന്ന് തിരിച്ചെത്തിയതിൻ്റെ തൊട്ടടുത്ത ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനതപുരം വർക്കല ഇടവ ശ്രീഎയ്ത്ത് സ്വദേശി വാഴമ്മ വീട്ടിൽ സനീർ സിറാജ് (43)ാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ശനിയാഴ്ച പുലർച്ചെയാണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
രണ്ട് വർഷമായി ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ദമ്മാമിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.


