കേരളത്തിൽ മാസ്ക് ഒഴിവാക്കുവാൻ സർക്കാർ ആലോചന

കേരളത്തിൽ കോവിഡ് കുറയുന്ന സാഹചര്യത്തിൽ‌ മാസ്കുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധ സമിതിയോടും ആരോഗ്യ വിദഗ്ധരോടും സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായം തേടി.  മാസ്ക് ഒഴിവാക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. നിർബന്ധമായും മാസ്ക് ധരിക്കമമെന്ന വ്യവസ്ഥ ഒഴിവാക്കാം. താൽപര്യമുള്ളവർക്ക് മാസ്ക് ധരിക്കുകയും ആവാം.  കൂടാതെ  രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചു.

രോഗം കുറയുന്ന സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ എന്നു മുതലാണ് തീരുമാനം നടപ്പിലാക്കേണ്ടത് എന്ന് നിശ്ചയിച്ചിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.  അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങൾ, കടകൾ, ആളുകൾ, അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ട് മറ്റിടങ്ങളിൽ ഒഴിവാക്കുന്ന രീതിയും ആലോചനയിലുണ്ട്.

കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മാസ്കുകൾ ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. കോവിഡ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത 2020ലാണ് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങിയത്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ വീടുകളിലും മാസ്ക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗമാണ്. ഇതിനുശേഷം ഉത്തരവിറക്കണം.

 

Share
error: Content is protected !!