വസ്ത്രവ്യാപാര ശാല ഉടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ

കൊല്ലം: ആയൂരിൽ വസ്ത്രവ്യാപാര ശാല ഉടമയേയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതേദഹം കണ്ടെത്തിയത്.

ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.



ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!