ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഥിരമായി സന്ദർശകരെത്തുന്നു; സുരക്ഷാ ഉദ്യോഗസ്ഥരുടെ രഹസ്യനിരീക്ഷണത്തിൽ കണ്ടെത്തിയത് ചാരായ നിർമാണകേന്ദ്രം, പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ സലേമിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ വൻ ചാരായ നിർമാണശാല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശ്രമത്തിലാണ് ഈ രഹസ്യ ചാരായ നിർമാണശാല കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവാസി അറസ്റ്റിലായി.
.
ആൾതാമസമില്ലാതെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ ഇടക്കിട ഏഷ്യൻ പൗരന്മാരുടെ ആവർത്തിച്ചുള്ള സന്ദർശനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ ഇവിടെ നിരീക്ഷണം ആരംഭിച്ചത്. ഇതിനായി പ്രത്യേക സുരക്ഷാ പട്രോൾ സംഘങ്ങളെ നിരീക്ഷണത്തിനായി ഇവിടെ നിയോഗിച്ചു.
.
ലഭ്യമായ വിവരങ്ങളുടേയും സൂചനകളുടേയും അടിസ്ഥാനത്തിൽ, സുരക്ഷാ പട്രോൾ സംഘങ്ങൾ രഹസ്യമായി നിരീക്ഷണം ശമക്തമാക്കി.ഇതിനിടെ ഈ വീട്ടിൽ നിന്ന് ഒരു ഏഷ്യൻ പൗരൻ ബസ്സോടിച്ച് പുറത്തുവരുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. സംശയം തോന്നിയ പൊലീസ് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 1,160 പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ വാറ്റു ചാരായം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആൾതാമസമില്ലാത്ത ആ കെട്ടിടത്തിൽ അനധികൃത മദ്യനിർമ്മാണവും കണ്ടെത്തുകയായിരുന്നു.
.
മദ്യം നിർമ്മിക്കാൻ ആവശ്യമായ വിവിധ ഉപകരണങ്ങളും പാത്രങ്ങളും ഇവിടെനിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. നിരോധിത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



