എയർഇന്ത്യ എ​ക്സ്പ്ര​സ് വി​ൻ്റർ ഷെഡ്യൂൾ പ്ര​ഖ്യാ​പി​ച്ചു; ഇനി മുതൽ കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും സർവീസ്, മറ്റു സർവീസുകളും വർധിപ്പിച്ചു

എ​യ​ർ ഇ​ന്ത്യ ബ​ഹ്റൈ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ വി​ന്റ​ർ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു. പുതിയ ഷെഡ്യൂൾ ഒ​ക്ടോ​ബ​ർ 29ന് ​നി​ല​വി​ൽ വ​രും.

കോ​ഴി​ക്കോ​​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​ണ്ടാകും. കൂടാതെ കൊ​ച്ചി​യി​ലേ​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മം​ഗ​ളൂ​രു, ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ​ർ​വി​സ് ഉ​ണ്ടാ​കും. ഡ​ൽ​ഹി​യി​ലേ​ക്ക് നി​ത്യേ​ന സ​ർ​വി​സു​ണ്ട്.

കോ​ഴി​ക്കോ​ട്ടേ​ക്ക് നി​ല​വി​ൽ അ​ഞ്ചു ദി​വ​സ​മാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സു​ള്ള​ത്. ഇ​താ​ണ് എ​ല്ലാ ദി​വ​സ​വു​മാ​യി മാ​റു​ന്ന​ത്. മാ​ത്രവു​മ​ല്ല, സ​ർ​വി​സു​ക​ൾ രാ​ത്രി​യി​ലാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​ത് പ്രവാസികളായ യാ​ത്ര​ക്കാ​ർ​ക്ക് ഏറെ പ്ര​യോ​ജ​നം ചെ​യ്യും. കൊ​ച്ചി​യി​ലേ​ക്ക് ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് നി​ല​വി​ൽ ഡ​യ​റ​ക്ട് സ​ർ​വി​സ്. ഇ​ത് നാ​ലാ​യി മാ​റും. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് നി​ല​വി​ൽ ആ​റാ​യി​രു​ന്നു. പുതിയ ഷെഡ്യൂളിൽ ഇ​ത് നി​ത്യേ​ന​യാ​യി മാ​റും. സ​ർ​വി​സു​ക​ളു​ടെ സ​മ​യ​വി​വ​ര​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കും. കോം​പ്ലി​മെ​ന്റ​റി മീ​ൽ​സ് നി​ർ​ത്ത​ലാ​ക്കി​യ​താ​യും അ​റി​യി​പ്പ് വ​ന്നി​ട്ടു​ണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!