പെൺകുട്ടികളുൾപ്പെടെ പീഡനത്തിനിരയായ നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടി, വിദ്യാർഥിനിയെ ബാഗിനോടൊപ്പം കത്തിച്ചു, ഇപ്പോൾ ഉറങ്ങാൻ പോലും കഴിയുന്നില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

ക‍ർണാടക: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. പത്ത് വ‍ർഷത്തിനിടെ പീഡനത്തിനിരയായ നൂറോളം  സ്ത്രീകളുടെ  മൃതദേഹങ്ങൾ കുഴിച്ച് മൂടാൻ നിർബന്ധിതനായെന്ന അതീവഗുരുതര വെളിപ്പെടുത്തലുമായാണ് മുൻ ദളിത് ശുചീകരണ തൊഴിലാളി രംഗത്തത്തിയത്. കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിൽ വിശദമാക്കുന്നത്.

.
ദക്ഷിണ കർണാടകയിൽ ദീർഘകാലമായി ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാൾ കത്ത് പുറത്ത് വിട്ടിട്ടുള്ളത്. ധർമസ്ഥലയിലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഇയാൾ. കുഴിച്ച് മൂടിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ പറയുന്നത്.
.
സംഭവത്തിൽ ധർമസ്ഥല പൊലീസ് വിവരങ്ങൾ ഒളിച്ച് വയ്ക്കൽ കുറ്റം ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ധ‍ർമസ്ഥലയിൽ 1995 മുതൽ 2014 വരെയാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തത്. ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങൾക്കും സാക്ഷിയാവേണ്ടി വന്നതായും ഇയാൾ വിശദമാക്കിയിരിക്കുന്നത്. ഈ മൃതദേഹങ്ങൾ മറവ് ചെയ്യാനും നിർബന്ധിതനായെന്നും ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നു. കുടുംബത്തിന് ഭീഷണി നേരിട്ടതോടെ 2014ൽ സമീപ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട ഇയാൾ നിലവിൽ പൊലീസ് സംരക്ഷണം തേടിയാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഈ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നും മൃതദേഹങ്ങൾ കുഴിച്ചെടുക്കണമെന്നുമാണ് ഇയാൾ പൊലീസിനോട് ആവശ്യപ്പെടുന്നത്.
.
ആദ്യ തവണ മൃതദേഹം മറവ് ചെയ്യാൻ വിസമ്മതിച്ചതിന് പിന്നാലെ സൂപ്പർ വൈസർ ക്രൂരമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളിൽ ചിലത് ഡീസൽ ഉപയോഗിച്ച് കത്തിച്ച് കളയുകയും മറ്റ് ചിലത് ധർമസ്ഥല ഗ്രാമത്തിൽ പലയിടത്തായി മറവ് ചെയ്യേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തൽ. വിസമ്മതിച്ചതിന് പിന്നാലെ കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നു ഇതോടെയാണ് ഗ്രാമത്തിൽ നിന്ന് ഒളിച്ച് പോയത്. ശക്തരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ശുചീകരണ തൊഴിലാളി ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം നൽകിയാൽ കൊലപാതകം ചെയ്തത് ആരാണെന്ന് വ്യക്തമാവുന്നില്ലെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി വിശദമാക്കിയത്.
.
മൃതദേഹങ്ങള്‍ കാണുന്ന പല സ്ഥലങ്ങളിലേക്കെല്ലാം സൂപ്പര്‍വൈസര്‍ തന്നെ കൊണ്ടുപോയെന്നും കൂടുതല്‍ മൃതദേഹങ്ങളും പെണ്‍കുട്ടികളുടെതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ ഒരു സംഭവം എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു. 2010ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. ക്രൂരമായി ബലാത്സംഗത്തിനിരയായതിന്റെ എല്ലാ ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം പെണ്‍കുട്ടിയെ മറവുചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. മറ്റൊരു കേസ്, 20 വയസുള്ള പെണ്‍ക്കുട്ടിയുടേതാണ്. അവളുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലുള്ളതായിരുന്നു. ശരീരം മുഴുവനായി പത്രം ഉപയോഗിച്ച് പൊതിഞ്ഞ മൃതദേഹം കത്തിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
.
മറവ് ചെയ്ത മൃതദേഹങ്ങളിൽ ഏറിയ പങ്കും യുവതികളുടേതാണെന്നും. ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാതെ മറവ് ചെയ്യാത്തതിനാൽ മരിച്ചവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാൾ വിശദമാക്കിയത്. മരിച്ചവർക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്കാരത്തിനുള്ള അവസരം ഒരുങ്ങാനാണ് വെളിപ്പെടുത്തലെന്നും ഇയാൾ വിശദമാക്കുന്നത്. വെളിപ്പെടുത്തലിൽ കോടതി അനുമതി തേടി അന്വേഷണത്തിന് ഒരുങ്ങുകയാണ് കർണാടക പൊലീസ്.
.
ഇതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് പൊലീസുമായി സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മസ്ഥാല ക്ഷേത്ര ഭരണ സമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ് കുറ്റവാളികള്‍. പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ വെറുതെ വിടില്ല. എനിക്ക് സരക്ഷണം ലഭിച്ചാല്‍ കുറ്റവാളികളുടെ പേരും പങ്കും വെളിപ്പെടുത്താന്‍ തയാറാണ്. താന്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ മാന്യമായ അന്ത്യകര്‍മങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
.

ദളിതനായ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാർ പറഞ്ഞു. സാക്ഷി സംരക്ഷണ പദ്ധതിയുടെ പിൻബലം ഇതിന് ആവശ്യമുണ്ട്. തനിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പ് നൽകണമെന്ന് വെളിപ്പെടുത്തൽ നടത്തിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതിയാണ് സാക്ഷികളുടെ സംരക്ഷണം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള യോഗ്യതയുള്ള അധികാരി. അധികാരപരിധിയിലുള്ള പൊലീസ് മേധാവിയും പ്രോസിക്യൂഷൻ മേധാവിയും ഉൾപ്പെടുന്ന കമ്മിറ്റി, പൊലീസ് ഭീഷണി വിശകലന റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഉചിതമായ സംരക്ഷണ നടപടികളെക്കുറിച്ച് തീരുമാനമെടുക്കും.

ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ജില്ലാതല കമ്മിറ്റിക്ക് പൊലീസ് എസ്കോർട്ട് അല്ലെങ്കിൽ ഇൻ-ക്യാമറ വിചാരണ തുടങ്ങിയ ഉചിതമായ സംരക്ഷണ നടപടികൾ ആരംഭിക്കാൻ കഴിയും.




വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!