സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചു

സൌദിയിലെ ദമ്മാമിൽ മലയാളി പ്രവാസി ഉറക്കത്തിൽ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കൊല്ലം, കടക്കൽ, പാലങ്ങാട്​ സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്​ണൻ ആണ്​ മരിച്ചത്​. 60 വയസ്സായിരുന്നു. നേരത്തെ 25 വർഷത്തോളം ഹൌസ് ഡ്രൈവറായി ഖത്തീഫിലെ മുഹമ്മദിയ്യയില്ർ ജോലി ചെയ്തിരുന്നു. പിന്നീട് പത്ത് വർഷം മുമ്പ് നാട്ടിലേക്ക് എക്സിറ്റിൽ പോകുകയും പുതിയ വിസയിലെത്തി ഷിപ്പിങ്​​ കമ്പനിയിൽ ഡൈന ​ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

പതിവുപോലെ രാത്രിയിലും സുഹൃത്തുക്കളുമൊത്ത്​ കളിതമാശകൾ പറഞ്ഞിരുന്നതിന്​ ശേഷമാണ്​ ഉറങ്ങാൻ പോയത്​. റൂമിൽ താമസിച്ചിരുന്ന ആൾ രാവിലെ ആറിന്​ തന്നെ ജോലിക്ക്​ പോയിരുന്നു. രാധാകൃഷ്​ണന്​ എട്ട്​ മണിമുതലാണ്​ ജോലി. സമയം കഴിഞ്ഞിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം നാട്ടിൽ ​കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​. രാധികയാണ്​ ഭാര്യ. രമ്യ രാധാകൃഷ്​ണൻ, രാഹുൽ രാധാകൃഷ്​ണൻ എന്നിവർ മക്കളാണ്​.

Share
error: Content is protected !!