രണ്ട് കുട്ടികളുൾപ്പെടെ കുടുംബത്തിലെ നാല് പേരെ ഉറക്കത്തിൽ കുത്തി കൊന്നു; മദീനയിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി

മദീന: ഉറങ്ങിക്കിടക്കുമ്പോൾ കുടുംബത്തിലെ നാല് പേരെ നിഷ്കരുണം കൊലപ്പെടുത്തിയ കുറ്റത്തിന് മദീനയിലെ സൗദി പൗരൻ മുഹമ്മദ് ബിൻ ഹമീദ് ബിൻ ഹമീദ് അൽ-ലാഹിബി അൽ-ഹർബി എന്നയാൾക്ക് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് (ചൊവ്വാഴ്ച) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  താൻ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്.

അമ്മ, സഹോദരി, രണ്ട് കുട്ടികൾ എന്നിവരുൾപ്പെടെ കുടുംബത്തിലെ നാല് പേരെയാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. സുരക്ഷാ അധികാരികൾ ഇയാളെ അറസ്റ്റ് ചെയ്യുകയും, അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

തനിക്ക് കീഴിൽ സുരക്ഷിതമാണെന്ന് കരുതിയാണ് കൊല്ലപ്പെട്ട കുടുംബാംഗങ്ങൾ വീട്ടിൽ സമാധാനത്തോടെ ഉറങ്ങിയിരുന്നത്. എന്നാൽ അവരെ പൂർണമായും വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട്  കൊലപ്പെടുത്തിയത് കൊടും ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും ഈ വിധി ശരിവച്ചതോടെ ശിക്ഷ അന്തിമമായി. ശരിഅത്ത് നിയമപ്രകാരം വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇന്ന് ശിക്ഷ നടപ്പിലാക്കിയത്.

രാജ്യത്ത് സുരക്ഷ നിലനിർത്തുന്നതിനും നീതി നടപ്പാക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും സൗദി അറേബ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാവരോടും വ്യക്തമാക്കി. നിരപരാധികളെ ആക്രമിക്കുകയോ, രക്തം ചിന്തുകയോ, ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും.

അതേസമയം, നിയമപരമായ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!