ഇന്ത്യയിൽ ജീവിക്കാനായി പാക്ക് യുവ ദമ്പതികൾ അതിർത്തി കടന്നു, വെള്ളം കിട്ടാതെ മരുഭൂമിയില്‍ അലഞ്ഞു, ഒടുവിൽ ദാരുണാന്ത്യം

ജയ്‌സൽമേർ:∙രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ രാജസ്ഥാൻ മരുഭൂമിയിലെ കനത്ത ചൂടിൽ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് രാജസ്ഥാനിൽ മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
.
ശനിയാഴ്ച ആ പ്രദേശത്തെ ഒരു ഇടയനാണ് യുവ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്, തുടർന്ന് അദ്ദേഹം അതിർത്തി സുരക്ഷാ സേനയെ (ബിഎസ്എഫ്) അറിയിച്ചു. മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയ വോട്ടർ ഐഡികളിൽ നിന്നാണ് ദമ്പതികൾ പാകിസ്ഥാനിലെ സിന്ധ് ജില്ലയിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയത്. പാകിസ്ഥാനിലെ ഒരു മൊബൈൽ ഫോൺ സിം കാർഡും  ഇവരിൽ നിന്ന് കണ്ടെത്തി.
.
സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്തിനടുത്ത് ഒരു ഒഴിഞ്ഞ കുടിവെള്ള കാനും വെച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ദമ്പതികൾ വെള്ളവുമായിട്ടായിരിക്കാം യാത്ര ആരംഭിച്ചതെങ്കിലും  അത് തീർന്നു പോയതാകാമെന്നാണ് നിഗമനം. കറുത്തിരുണ്ട അവരുടെ ശരീരം ദാഹവും നിർജ്ജലീകരണവും മൂലമാണ് മരിച്ചതെന്ന് സൂചിപ്പിക്കുന്നു. ദമ്പതികൾ വീട് വിട്ട് നിയമവിരുദ്ധമായി കാൽനടയായി അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും മരുഭൂമിയിൽ വഴിതെറ്റിയതായിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

4 മാസം മുൻപാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച അവർ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടു.
.
ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. അതിർത്തിയിൽ നിന്നും ഏകദേശം 11 കിലോമീറ്റർ അകലെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബത്തിന്റെ എതിർപ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങി. വെള്ളം കിട്ടാതെ നിർജലീകരണം കാരണം മരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കി. ഇന്ത്യൻ സർക്കാർ മൃതദേഹങ്ങൾ വിട്ടു കൊടുത്താൽ ഏറ്റെടുക്കാൻ തയാറാണെന്ന് ബന്ധുക്കൾ അറിയിച്ചു.
.

.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

 

Share
error: Content is protected !!