ജിദ്ദയിൽ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: മലപ്പുറം താനൂർ സ്വദേശി സൌദിയിലെ ജിദ്ദയിൽ മരണപ്പെട്ടു. പത്തിരി താഴത്ത് മുഹമ്മദ് കാസിമാണ് മരിച്ചത്. 62 വയസ്സായിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽവെച്ചായിരുന്നു മരണം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഭാര്യ ആയിശ, മക്കൾ, സുൽഫീഖർ, സുൽഫത്ത്, ഷൗഖത്ത്.

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് ജിദ്ദ കെ.എം.സി.സി. വെൽഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് അറിയിച്ചു.

Share
error: Content is protected !!