നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ജോലിക്ക് അപേക്ഷിക്കാം
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍(NTPC) ഒഴിവുകള്‍. എക്സിക്യൂട്ടീവ് ട്രെയിനി ഫിനാന്‍സ് (CA/CMA), എക്സിക്യൂട്ടീവ് ട്രെയിനി ഫിനാന്‍സ് (MBA- FIN), എക്സിക്യൂട്ടീവ് ട്രെയിനി എച്ച്ആര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
60 ഒഴിവുകളാണുള്ളത് ഇവയില്‍ 20 എണ്ണം എക്സിക്യൂട്ടീവ് ട്രെയിനി ഫിനാന്‍സ് (CA/CMA),
10 എണ്ണം എക്സിക്യൂട്ടീവ് ട്രെയിനി ഫിനാന്‍സ് (MBA_ FIN),
30 എണ്ണം എക്സിക്യൂട്ടീവ് ട്രെയിനി എച്ച്ആര്‍ വിഭാഗത്തിലുമാണ്.
29 വയസ്സാണ് പ്രായപരിധി
തിരഞ്ഞെടുപ്പ് : ഉദ്യോഗാര്‍ത്ഥികള്‍ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സെലക്ഷന് ടെസ്റ്റിന് ഹാജരാകണം.: സബ്ജക്റ്റ് നോളജ് ടെസ്റ്റും എക്സിക്യൂട്ടീവ് അഭിരുചി പരീക്ഷയും ചേര്‍ന്നതാണ് ഓണ്‍ലൈന്‍ സെലക്ഷന് ടെസ്റ്റ്. ശേഷം വ്യക്തിഗത അഭിമുഖമുണ്ടായിരിക്കും
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – മാര്‍ച്ച് 21. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം https://careers.ntpc.co.in/
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം