പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ട് റിമാലിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം. പിതാവ്: അബൂബക്കർ, മാതാവ്: സുബൈദ, ഭാര്യ: അയിഷാബി, മക്കൾ: സഫീർ, ഷമീമ, ഷെറിൻ, ഷിബിലി.
നടപടിക്രമങ്ങൾ പൂർത്തായി വരുന്നതായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷെബീർ കളത്തിൽ, മജീദ് മണ്ണാർമല, ശിഹാബ് എന്നിവർ അറിയിച്ചു. .