സൗദിയിൽ വയോധികനെ പളളിയിൽ വെച്ച് കുത്തികൊല്ലാൻ ശ്രമം; പ്രവാസി യുവാവ് അറസ്റ്റിൽ
റിയാദ്: സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കുത്തികൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരു പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്തു. മൻഫൂഹ ഡിസ്ട്രിക്ടിലെ ഒരു മസ്ജിദിൽ വെച്ചാണ് പ്രാർത്ഥനക്കെത്തിയ വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്.
പളളിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച വയോധികന് നേരെ ഇയാൾ കത്തിയുമായെത്തി കുത്താൻ ശ്രമിക്കുകയായിരുന്നു. പള്ളിയുടെ വാതിലിൽ വെച്ച് തടയാൻ ശ്രമിച്ച വയോധികനുമായുള്ള പിടിവലിയിൽ ആക്രമി ആദ്യും ചുവട് പിഴച്ച് പുറത്തേക്ക് വന്നെങ്കിലും വീണ്ടും ആക്രമിക്കാനായി മുതിർന്നു. വയോധികനുമായുള്ള ബലപ്രയോഗത്തിനിടെ മറ്റ് ആളുകൾ ഇടപെട്ടുകൊണ്ടാണ് വയോധികനെ രക്ഷിച്ചത്. സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് റിയാദ് പോലീസ് അറിയിച്ചു. സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടി എടുക്കുന്നത്.
.
📹 شرطة منطقة الرياض تقبض على شخص لمحاولته الاعتداء على آخر أمام مسجد. pic.twitter.com/XOjIAaY0aB
— الأمن العام (@security_gov) June 25, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


