സൗദിയിൽ ക്രിമിനൽ നടപടിക്രമങ്ങൾ പരിഷ്കരിച്ചു; അറസ്റ്റ് ചെയ്യുമ്പോൾ രണ്ട് സാഹചര്യങ്ങളിലൊഴികെ വിലങ്ങ് വെക്കാൻ പാടില്ല, പ്രതിക്ക് ആരുമായും ബന്ധപ്പെടാനുള്ള അവകാശമുണ്ട്‌

സൗദിയിൽ ക്രിമിനൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമനിർമ്മാണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ രണ്ട് സാഹചര്യങ്ങളിലൊഴികെ കൈ വിലങ്ങ് വെക്കാൻ പാടില്ലെന്ന് മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചു.

പ്രതി അയാൾക്ക് തന്നെയോ അല്ലെങ്കിൽ മറ്റുള്ളവർക്കോ അപകടമുണ്ടാക്കുകയോ ആക്രമണം നടത്തുകയോ ചെയ്യുന്ന സാഹചര്യത്തിലും പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്ന സാഹചര്യത്തിലുമല്ലാതെ അറസ്റ്റിന് ശേഷം കൈ വിലങ്ങ് വെക്കുന്നത് നിരോധിച്ചിരിക്കുന്നതായി പരിഷ്കരിച്ച നിയമം അനുശാസിക്കുന്നു.

അതേ സമയം ക്രിമിനൽ പ്രൊസീജ്യർ സിസ്റ്റത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ഭാഗമായി അറസ്റ്റ് സമയത്തും അല്ലാതെയും ഏത് വിധത്തിലുള്ള പ്രതിരോധത്തെയും മറികടക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള അവകാശം അറസ്റ്റിംഗ് അതോറിറ്റിക്കുണ്ട്.  കൂടാതെ അറസ്റ്റിലായ വ്യക്തിയെ അന്വേഷിക്കാനുള്ള അവകാശവും ഇതിന് ഉണ്ട്. പ്രതിരോധത്തിലോ തനിക്കോ മറ്റുള്ളവരെയോ ഉപദ്രവിക്കാനോ ഉപയോഗിച്ചേക്കാവുന്ന ഏതെങ്കിലും ആയുധങ്ങളോ വസ്തുക്കളോ പ്രതിയുടെ കൈവശം ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും ഉടൻ തന്നെ അവ രേഖപ്പെടുത്തുകയും വേണം.

അതേസമയം, കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുമ്പോഴോ തടങ്കലിൽ വയ്ക്കുമ്പോഴോ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കണം. അന്വേഷണ ഘട്ടങ്ങളിലും വിചാരണ ഘട്ടങ്ങളിലും ഒരു ഏജൻ്റിൻ്റെയോ അഭിഭാഷകൻ്റെയോ സഹായം തേടാനുള്ള അവകാശം പ്രതിക്ക് വകവെച്ച് നൽകണം. ആരുമായും ബന്ധപ്പെടാനുള്ള അവകാശം ഉണ്ട് എന്നും പ്രതിയെ അറിയിക്കണമെന്ന് ചട്ടങ്ങൾ അനുശാസിക്കുന്നു.

അവൻ്റെ അറസ്റ്റിനെക്കുറിച്ചോ തടങ്കലിൽ വെച്ചിരിക്കുന്നതിനെക്കുറിച്ചോ അവനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

.

Share
error: Content is protected !!