ഉംറയ്ക്കും ഹറം പള്ളികളില്‍ നിസ്കരിക്കാനുമുള്ള ചുരുങ്ങിയ പ്രായം; ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം

മക്ക: ഉംറ നിര്‍വഹിക്കാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായം 5 വയസ് ആണെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മദീനയിലെ റൌദയില്‍ പ്രാര്‍ഥിക്കാനുള്ള ചുരുങ്ങിയ പ്രായവും 5 വയസ് ആണ്. ഇത് രണ്ടിനും ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് എടുക്കലും നിര്‍ബന്ധമാണ്.

 

എന്നാല്‍ പെര്‍മിറ്റ് ആവശ്യമില്ലാത്ത പ്രാര്‍ഥനകള്‍ക്ക് പ്രായപരിധി ഇല്ല. 5 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളോടൊപ്പം മക്കയിലെ ഹറം പള്ളിയില്‍ നിസ്കരിക്കാം, മദീനയിലെ ഹറം പള്ളിയില്‍ റൌദ അല്ലാത്ത സ്ഥലങ്ങളില്‍ നിസ്കരിക്കാം, പ്രവാചകനോട് സലാം പറയാം. ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

Share
error: Content is protected !!