കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി; യാത്രക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് നിർദേശം

കൊച്ചി: ഖത്തറിലെ ഇറാന്റെ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും കണ്ണൂരിൽ നിന്നുള്ള 12 സർവീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്. വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

കരിപ്പൂർ വിമാനതാവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇന്ന് പുലർച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടിയിരുന്ന ഇൻ്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം,ix 321റിയാദ്,ix 347 അബുദാബി,ix 337 മസ്ക്കറ്റ്,ix 351 ഷാർജ വിമാനങ്ങളും റദ്ദാക്കി. പുലർച്ചെ രണ്ടരക്ക് ദോഹയിൽ നിന്നും കരിപ്പൂരിലെത്തി 3:35 ന് മടങ്ങേണ്ടിയിരുന്ന ഖത്തർ എയർവെയ്സ് വിമാനവും റദ്ദാക്കി. വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിമാന കമ്പനികൾ. അതിനാൽ യാത്രക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്ന് വിമാന കമ്പനികൾ നിർദേശിച്ചു.
.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും റദ്ദാക്കിയതോ വൈകിയോടുന്നതോ ആയ വിമാനങ്ങൾ

A1953-COK-DOH കൊച്ചി – ദോഹ

A1933-COK-DXB കൊച്ചി – ദുബൈ

SG018-COK-DXB കൊച്ചി – ദുബൈ

A1934-DXB-COK ദുബൈ – കൊച്ചി

6E1403- COK-AUH കൊച്ചി – അബുദബി

IX494-KWI-COK കുവൈത്ത് – കൊച്ചി

6E1493COK-RKT കൊച്ചി – യൂഎഇ

IX441COK-MCT കൊച്ചി – മസ്കറ്റ്

6E1271- COK-MCT കൊച്ചി – മസ്‌ക്കത്ത്

IX476-DOH-COK ദോഹ – കൊച്ചി

6E1272-MCT-COK മസ്കത്ത് – കൊച്ചി

IX475-COK-DOH കൊച്ചി – ദോഹ

6E1206/055 BAH-COK-DMM കൊച്ചി – ദമാം

IX442-MCT-COK മസ്കത്ത് – കൊച്ചി

SG017- DXB-COK ദുബൈ- കൊച്ചി

IX461COK-KWI കൊച്ചി – കുവൈറ്റ്‌

6E1404-AUH-COK അബുദാബി – കൊച്ചി
.

ഡൽഹിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസർവീസുകളും റദ്ദാക്കി. 48 വിമാന സർവീസുകളാണ് റദ്ദാക്കിയത്. പശ്ചിമേഷ്യൻ രാജ്യങ്ങൾ വ്യോമപരിധി അടച്ചതും വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായി. റദ്ദാക്കിയ വിമാനങ്ങളിൽ 17 എണ്ണം എയർ ഇന്ത്യയുടെതാണ്. എട്ടെണ്ണം ഇൻഡിഗോയുടെതും.

ഡൽഹിയിൽ നിന്ന് മറ്റിടങ്ങളിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. റദ്ദാക്കിയ വിമാനങ്ങളിൽ 28 എണ്ണം ഡൽഹിയിലേക്കുള്ളതും 20 എണ്ണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതുമാണെന്ന് അധികൃതർ വ്യക്തമാക്കി.
.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും സുരക്ഷിതവും തടസമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ ലഭ്യമായ ഏറ്റവും സുരക്ഷിതമായ വിമാന പാതകളാണ് പരിഗണിക്കുന്നതെന്നും ഇൻഡിഗോ സർവീസ് അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും അഭ്യർഥനയുണ്ട്.
.
പശ്ചിമേഷ്യൻ വ്യോമപാത അടച്ചത് തങ്ങളുടെ ചില വിമാനസർവീസുകളെ ബാധിച്ചതായി സ്പൈസ് ജെറ്റും എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം തങ്ങളുടെ സർവീസുകളെ ബാധിച്ചതായി ആകാശ എയ്റും അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങളിൽ വിമാനസർവീസുകൾ ​ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇറാൻ ദോഹയിലെ യു.എസ് വ്യോമതാവളം ആക്രമിച്ചതിന് പിന്നാലെ ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇറാഖ്, കുവൈത്ത് രാജ്യങ്ങൾ തങ്ങളുടെ വ്യോമപരിധി അടച്ചിരുന്നു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!