ഇസ്രയേലിനെ വിറപ്പിച്ച് വീണ്ടും ഇറാൻ്റെ മിസൈലാക്രമണം; സര്‍പ്രൈസിനായി ഇനിയും കാത്തിരിക്കൂ എന്ന് ഇറാൻ – വിഡിയോ
ടെല്‍ അവീവ്: ഇസ്രയേലിനെ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേല്‍ തങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷമുള്ള 17-ാം ഘട്ട പ്രത്യാക്രമണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും ഇറാന്‍ സായുധസേന അറിയിച്ചു.
.
ഇസ്രായേലിലെ ഹൈഫയും തെൽ അവീവിലും ജറുസലേമിലുമാണ് ഇന്നും ഇറാൻ ലക്ഷ്യമിട്ടത്. തുടർച്ചയായ ആറാം ദിവസമാണ് ഇസ്രായേലിലെ പ്രധാനപ്പെട്ട വ്യാവസായിക നഗരിയായ ഹൈഫയെ ലക്ഷ്യം വെച്ച് ഇറാൻ ആക്രമിക്കുന്നത്. ആദ്യ ദിവസത്തെ ആക്രമണത്തിൽ തന്നെ ഹൈഫയിലുള്ള ഏറ്റവും വലിയ ഓയിൽ പ്ലാൻ്റ് ഇറാൻ തകർത്തിരുന്നു. അവിടേക്ക് ഇന്ന് വീണ്ടും ഇറാൻ നേരിട്ട് മിസൈൽ ആക്രമണം നടത്തി.
.
🚨IRGC official: These glorious scenes will go down in history — Iran’s brave heroes are crushing Netanyahu’s head. pic.twitter.com/HM7Pr4WlvQ
— From Iran🇮🇷 (@A_M_R_M1) June 19, 2025
.
BREAKING: Israel’s Haifa explodes.pic.twitter.com/wuNnRkItRW
— Tehran Updates (@TehranDefence) June 20, 2025
.
അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ‘സര്‍പ്രൈസുകള്‍ക്കായി ലോകം ഇനിയും കാത്തിരിക്കണം’ ഇറാന്‍ സൈനിക വക്താവ് പറഞ്ഞു. വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആണവ ഗവേഷണ കേന്ദ്രവുമുള്‍പ്പെടെ ഇസ്രയേല്‍ സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്. ഇതിന് തിരിച്ചടിയായി ഇറാൻ്റെ വിവിധ മേഖലകളിൽ ഇസ്രായേലും ആക്രമണം നടത്തുന്നുണ്ട്. ഇറാനിലെ ആശുപത്രികളും സൈനിക കേന്ദ്രങ്ങളും ഇസ്രായേൽ ഇന്ന് ലക്ഷ്യം വെച്ചു.
.
Haifa pic.twitter.com/LHJ7Gf0hJa
— Kate 🕊 (@affleckquine) June 20, 2025
.
ഇതിനിടെ സമാധാനം വേണമെന്ന ആവശ്യവുമായി ഇറാന്‍ ആക്രമണത്തില്‍ ഏറ്റവുംകൂടുതല്‍ നാശനഷ്ടം സംഭവിച്ച വടക്കന്‍ ഇസ്രയേല്‍ നഗരമായ ഹയ്ഫ മേയര്‍ ആവശ്യപ്പെട്ടു. ‘താന്‍ എപ്പോഴും യുദ്ധത്തിനെതിരാണ്’ ഹയ്ഫ മേയര്‍ യോന യഹാവ് പറഞ്ഞു. സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടലിന് യുഎസ് പ്രസിസന്റ് രണ്ടാഴ്ചത്തെ സമപയപരിധിവെച്ചത് വളരെ വൈകിയെന്നും അദ്ദേഹം പരാതിപ്പെട്ടു.
.
First footage of direct hits in Haifa pic.twitter.com/3cZ5xKffsz
— IRNA News Agency (@IrnaEnglish) June 20, 2025
.
ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി യൂറോപ്യന്‍ നേതാക്കളും നയതന്ത്രജ്ഞരും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതിനിടെയാണ് വീണ്ടം ഇറാൻ്റെ ആക്രമണമുണ്ടായത്. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇറാന്‍ പ്രതിനിധി സംഘം കൂടിയാലോചനകള്‍ക്കായി ഒരു ഇടവേള ആവശ്യപ്പെട്ടതായി ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങൾ കേൾക്കാനനാണ് വന്നതെന്നും തീരുമാനമെടുക്കാനല്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി ചർച്ചക്കെത്തിയതിനെ കുറിച്ച് വിശദീകരിച്ചത്.
.
Happening now: Iranian missiles hit the Israeli-occupied territories. pic.twitter.com/TmYE6xKE3J
— IRNA News Agency (@IrnaEnglish) June 20, 2025
.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണുന്നത് ലക്ഷ്യമിട്ടാണ് ചർച്ച. ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ പ്രതിനിധികൾ ഇറാനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതേസമയം തന്നെ യുഎൻ രക്ഷാസമിതിയിലും ഇറാൻ–ഇസ്രയേൽ വിഷയത്തിൽ യോഗം പുരോഗമിക്കുന്നുണ്ട്.
.
Israel 🇮🇷 pic.twitter.com/yxTF9Ycb9n
— Sahar Emami (@iamSaharEmami) June 20, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


