ഉയര്‍ന്ന പോളിങ്, അടിയൊഴുക്കുകളിൽ മുന്നണികളിൽ ആശങ്ക; RSS പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് എം.വി ഗോവിന്ദൻ

തിരുവന്തപുരം: നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് മെയ് 19ന് നടന്ന ഉപതിരഞ്ഞെടുപ്പ്. 75.27 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ അന്തിമമായി രേഖപ്പെടുത്തിയത്. മഴയെ വെല്ലുന്ന ആവേശത്തോടെ വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തിയപ്പോള്‍ പെട്ടിയിലായ വോട്ടുകള്‍ അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്വതന്ത്രസ്ഥാനാര്‍ത്ഥി പിവി അന്‍വറും.
.
അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടി ആര്യാടന്‍ ഷൗക്കത്ത് നിയമസഭയില്‍ എത്തുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ അന്തിമ കണക്കുകൂട്ടല്‍. മുന്നണിയില്‍ അഭിപ്രായഭിന്നതകളില്ലാതെ ഐക്യത്തോടെ നടത്തിയ പ്രചാരണം ഷൗക്കത്തിന് മികച്ച ഭൂരിപക്ഷത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായെന്നും യുഡിഎഫ് വിലയിരുത്തുന്നു. അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറ് തദ്ദേശസ്ഥാപനങ്ങളിലും ഷൗക്കത്തിന് ലീഡ് ഉറപ്പെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ ഭൂരിപക്ഷം ഇനിയും കൂടും. ലീഗ് വോട്ടില്‍ അട്ടിമറി നടന്നെന്ന പ്രചാരണം പിവി അന്‍വറും ഇടതുമുന്നണിയും നടത്തുന്നുണ്ടെങ്കിലും അത് തെറ്റിദ്ധാരണയെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ലീഗ് വോട്ടുകളെല്ലാം ആര്യാടന്‍ ഷൗക്കത്തിന് തന്നെ പോള്‍ ചെയ്തിട്ടുണ്ടെന്നും ലീഗ് നേതൃത്വം ഉറപ്പിക്കുന്നു. 1800-നും 2000ത്തിനുമിടയില്‍ സ്വരാജ് ഭൂരിപക്ഷം നേടുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകള്‍ പറയുന്നത്.
.

വഴിക്കടവിലും എടക്കരയിലും മൂത്തേടത്തും യുഡിഎഫ് മുന്നിലെത്താം. എന്നാല്‍ പോത്തുകല്ലിലും കരുളായിയിലും അമരമ്പലത്തും നിലമ്പൂര്‍ നഗരസഭയിലും കൃത്യമായ ലീഡ് സ്വരാജിനുണ്ടാവുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നും ഇടതുമുന്നണി പ്രതീക്ഷയമര്‍പ്പിക്കുന്നു.

നിലമ്പൂരില്‍ മാറ്റം പ്രകടമായിരുന്നു എന്നും ഭരണവിരുദ്ധ വികാരം ഒട്ടും ഇല്ലെന്നുമാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. വഴിക്കടവില്‍ നിന്നും ചുങ്കത്തറയില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ പിവി അന്‍വര്‍ സമാഹരിക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.യുഡിഎഫിന്റെ വോട്ടുകള്‍ കുറയുകയും സിപിഎം കേഡര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ വിജയം ഉറപ്പെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.
.
അന്‍വര്‍ പിടിക്കുന്ന വോട്ട് എല്‍ഡിഎഫിന്റേതാവുമെന്ന് യുഡിഎഫും യുഡിഎഫിന്റേതാകുമെന്ന് എല്‍ഡിഎഫിലും ചര്‍ച്ചകളുണ്ട്. എങ്കിലും ഏതെല്ലാം രീതിയില്‍ അന്‍വറിന് അനുകൂലമായി അടിയൊഴുക്കുകള്‍ ഉണ്ടായെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയും ഉണ്ട്.
.
പതിനായിരം വോട്ട് വരെ പിവി അന്‍വര്‍ പിടിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 30000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താന്‍ വിജയിക്കുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിലമ്പൂരിലെ ജനങ്ങള്‍ തനിക്കൊപ്പമായിരുന്നുവെന്നും അന്‍വര്‍ പറയുന്നു.എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ വോട്ട് കിട്ടുമെന്നും അന്‍വര്‍ പറയുന്നു.
.
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് താന്‍ നടത്തിയ ആര്‍എസ്എസ് സഹകരണവുമായി ബന്ധപ്പെട്ട പരാമര്‍ശം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

.
‘രാഷ്ട്രീയപോരാട്ടമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മാറ്റണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നല്ല രീതിയിലുള്ള രാഷ്ട്രീയ പ്രചാരണം നടത്താന്‍ സാധിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാണിക്കാന്‍ സാധിച്ചു. കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും നാടകങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചു. രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്താന്‍ സാധിച്ചില്ല. വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം നടത്തി. അതെല്ലാം ജനങ്ങള്‍ തള്ളുന്ന സ്ഥിതിയാണ് ഉണ്ടായത്. മതനിരപേക്ഷത ഉയര്‍ത്തിക്കാണിക്കുന്നതിനൊപ്പം വര്‍ഗീയ കൂട്ടുക്കെട്ടുകളെ തുറന്ന് കാണിക്കാനും എല്‍ഡിഎഫിന് നല്ലത് പോലെ സാധിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച നിമിഷംമുതല്‍ വലിയ സ്വീകാര്യത സ്വരാജിന് നേടാനായി. പോളിങ് കഴിഞ്ഞപ്പോഴും ഇടതുമുന്നണിക്ക് വലിയ വിജയം ഉറപ്പാക്കാന്‍ കഴിയുന്നു എന്നതാണ് വസ്തുത. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വരുമ്പോള്‍ യുഡിഎഫിനും കോണ്‍ഗ്രസിനകത്തുമുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ ശക്തിയായി പുറത്ത് വരും. യുഡിഎഫിനകത്ത് വലിയ പൊട്ടിത്തെറികളുണ്ടാകും. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ട് വലിയ മുന്നേറ്റം എല്‍ഡിഎഫിന് ഉണ്ടാക്കാനായി’ ഗോവിന്ദന്‍ പറഞ്ഞു.

തന്റെ പരാമര്‍ശം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച നടന്നില്ല. അത് നടത്തേണ്ട കാര്യമില്ല. അത് സംബന്ധിച്ച് തനിക്ക് പറയാനുള്ളതും പാര്‍ട്ടിക്ക് പറയാനുള്ളതും മുഖ്യമന്ത്രിക്ക് പറയാനുള്ളതും പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെ അതൊന്നും ബാധിക്കില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

 

Share
error: Content is protected !!