ഖമീനി ആധുനികകാലത്തെ ഹിറ്റ്ലർ; കണ്ടെത്തി ഉടനെ വധിക്കും – ഇസ്രയേല്‍ പ്രതിരോധമന്ത്രി
ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്സ് വ്യാഴാഴ്ച പ്രസ്താവിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിന് സമീപത്തെ ആശുപത്രിയ്ക്ക് കേടുപാട് സംഭവിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കാറ്റ്സിന്റെ പ്രതികരണം. ആധുനികകാലത്തെ ഹിറ്റ്ലറാണ് ഖമീനിയെന്നും കാറ്റസ് വിശേഷിപ്പിച്ചു. ഇസ്രയേലിന്റെ നാശമാണ് ഖമീനി ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ഇറാനെ നയിക്കുന്ന ഖമീനിയെ പോലൊരു ഏകാധിപതിയുടെ ആ ലക്ഷ്യമോ ഇസ്രയേലിനുനേര്‍ക്കുള്ള ആക്രമണങ്ങള്‍ തുടരുന്നതോ അനുവദിക്കാനാകില്ലെന്നും കാറ്റ്സ് വ്യക്തമാക്കി.
.
ഖമീനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) പര്യാപ്തമാണെന്നും കാറ്റ്സ് പറഞ്ഞു. ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി, സ്വന്തം ജനതയുടെ സുരക്ഷ പോലും അവഗണിച്ചുകൊണ്ടാണ് ഖമീനി ഇസ്രയേലിനെതിരെ നീങ്ങുന്നത്. ഇസ്രയേലിലെ ആശുപത്രികളും ജനവാസക്കെട്ടിടങ്ങളും ലക്ഷ്യമിടാന്‍ ഖമീനി തന്നെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്, ഇസ്രയേലിനെ ഇല്ലാതാക്കുകയാണ് ഖമീനിയുടെ ഉദ്ദേശ്യം, കാറ്റ്സ് പറഞ്ഞു.
.
ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ആയത്തുള്ള അലി ഖമീനിയുടെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും ഇസ്രയേല്‍ നേരിടുന്ന ഭീഷണികള്‍ ഒഴിവാക്കാനും ഇറാന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ പ്രതിരോധസേനയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
.
വ്യാഴാഴ്ചയാണ് ബീര്‍ഷേവയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ഇറാന്റെ ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം 65-ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, ആശുപത്രി ആയിരുന്നില്ല ഇതിനുസമീപത്തെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നോളജി പാര്‍ക്കായിരുന്നു ഇറാന്റെ പ്രധാനലക്ഷ്യമെന്ന് ഇറാന് വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വ്യാപക ആക്രമണങ്ങളാണ് ഇറാൻ നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇറാനിലെ അറാക് ആണവകേന്ദ്രത്തിന് നേരേ ഇസ്രയേലും കനത്ത ആക്രമണം നടത്തി. ബുധനാഴ്ച രാത്രി തങ്ങളുടെ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് തെക്കുപടിഞ്ഞാറന്‍ ടെഹ്റാനിലെ ആണവകേന്ദ്രം തകര്‍ത്തതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആക്രമണത്തിന് മുന്‍പ് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ആണവകേന്ദ്രത്തിന് നേരേ ശക്തമായ ആക്രമണമുണ്ടായത്. എന്നാല്‍, ഇസ്രയേല്‍ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് കാര്യമായ തകരാറുണ്ടായില്ലെന്നും പ്രദേശത്ത് ആണവവികിരണമില്ലെന്നുമാണ് ഇറാന്റെ അവകാശവാദം.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


