റമദാൻ പ്രമാണിച്ച് വിലക്കയറ്റം തടയാൻ നടപടി ആരംഭിച്ചു

കുവൈത്ത് സിറ്റി: റമദാനില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

റമദാന് മുന്നോടിയായി കുവൈത്ത് മുബാറക്കിയ മാര്‍ക്കറ്റില്‍ മന്ത്രാലയഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മാംസവില്‍പന ശാലകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം റമദാനിലുടനീളം മിതമായ വില പാലിക്കണമെന്ന് കട ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും, അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ ഫൈസല്‍ അല്‍ അന്‍സാരി വ്യക്യതമാക്കി. കേടായ സാധനങ്ങള്‍ വില്‍ക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഉപഭോക്താക്കളെ കബളിപ്പിച്ച്‌ റമദാനിൽ സ്ഥിരം കണ്ടുവരുന്ന വിലവര്‍ധന അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share
error: Content is protected !!