തടവുകാരോടൊപ്പം കുടുംബത്തിനും ജയിലിനുള്ളിൽ താമസിക്കാം
സൗദി അറേബ്യയിൽ ജയില്‍ തടവുകാര്‍ക്കായി ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കുന്നു. തടവുകാര്‍ക്ക് കുടുംബത്തോടപ്പം താമസിക്കാനുളള അവസരം നല്‍കുന്നതാണ് ഫാമിലി ഹോം പദ്ധതി. കോവിഡ് പശ്ചാതലത്തിൽ നിറുത്തി വെച്ചിരുന്ന പദ്ധതിയാണിത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് പദ്ധതി പുനരാരംഭിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ പദ്ധതി പുനരാരംഭിക്കും.
ഒരോ മാസത്തിലും നിശ്ചിത ദിവസം ജയിലിനുള്ളിൽ തടവുകാര്‍ക്ക് കുടുംബവുമൊത്ത് ഒരുമിച്ച് താമസിക്കാം. ഇതിനായി ജയിലിനുളളില്‍ പ്രത്യേക ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
തടവുകാരുടെയും കുടുംബാംഗങ്ങളുടെയും മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും കുടുംബബന്ധങ്ങള്‍ മുറിഞ്ഞ് പോകാതെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിരുന്നത്.
പദ്ധതി ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ആരംഭിക്കുന്നത്. കൃത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ കുടുംബങ്ങളെയും തടവുകാരെയും ഒരുമിച്ച് താമസിക്കാൻ അനുവദിക്കുകയുള്ളൂ.