ചൊവ്വാഴ്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി; മാസപ്പിറ കണ്ടാൽ ജൂൺ ആറിന് ബലി പെരുന്നാൾ

റിയാദ്: ദുൽ-ഖഅദ് 29-ാം തീയതി, അതായത് 2025 മെയ് 27 ചൊവ്വാഴ്ച വൈകുന്നേരം ദുൽ-ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തുടനീളമുള്ള മുഴുവൻ മുസ്‌ലിംകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ചൊവ്വാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടതെന്ന് കോടതി അറിയിച്ചു.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ ചന്ദ്രക്കല കാണുന്നവർ അടുത്തുള്ള കോടതിയെ വിവരമറിയിക്കാനും സാക്ഷ്യം രേഖപ്പെടുത്താനും സുപ്രീം കോടതി നിർദ്ദേശം നൽകി. നേരിട്ട് കോടതിയിലെത്താൻ സാധിക്കാത്തവർക്ക്, അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട് കോടതിയിലെത്താനുള്ള സഹായം തേടാവുന്നതാണ്.
.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ മെയ് 28ന് ബുധനാഴ്ച ദുൽഹജ് ഒന്നായി കണക്കാക്കും. അങ്ങിനെ വന്നാൽ ജൂൺ 5നായിരിക്കും അറഫാ ദിനം. ജൂണ് ആറിന് ബലി പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. എന്നാൽ ചൊവ്വാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ ജൂണ് 6ന് അറഫാ ദിനവും, ഏഴിന് ബലിപെരുന്നാളുമായിരിക്കും.

ഈ വിഷയത്തിൽ താൽപ്പര്യമുള്ളവരെല്ലാം അതത് മേഖലകളിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളിൽ ചേരണമെന്നും, ഈ ഉദ്യമത്തിൽ പങ്കെടുത്തവർക്ക് പ്രതിഫലവും പുണ്യവും ലഭിക്കുമെന്നും സുപ്രീം കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!