ഹൗസ് ഡ്രൈവർമാർക്കും ലെവി. ഗാർഹിക തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്താൻ സൗദി മന്ത്രിസഭ തീരുമാനിച്ചു

ഹൗസ് ഡ്രൈവർമാരും വീട്ടു വേലക്കാരും ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്താൻ സൗദി മന്ത്രിസഭ തീരുമാനിച്ചതായി സൗദി  മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി, ഒരു സൗദി പൗരന് കീഴിൽ നാലിൽ കൂടുതലും വിദേശിക്ക് കീഴിൽ രണ്ടിൽ കൂടുതലും ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ ലെവി ബാധകമാകും. പ്രതിമാസം 800 റിയാൽ ആണ് ലെവി ഈടാക്കുക.

ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടം ഈ വരുന്ന ശവ്വാൽ 21 നും രണ്ടാം ഘട്ടം അടുത്ത വർഷം ശവ്വാൽ 21നുമാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ പുതുതായി സൗദിയിൽ എത്തുന്നവർക്കും രണ്ടാം ഘട്ടത്തിൽ നിലവിൽ സൗദിയിൽ ഉള്ളവർക്കും ലെവി ബാധകമാകും

Share
error: Content is protected !!