വധഗൂഢാലോചന കേസ്: ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ഫോറൻസിക് റിപ്പോർട്ട്
നടിയെ ആക്രമിച്ച കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച്. നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഫോണ്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷമാണ് ഫോണില്‍ കൃത്രിമം നടത്തിയതും തെളിവുകള്‍ നശിപ്പിച്ചതും. ജനുവരി 29, 30 തീയതികളിൽ ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായും ക്രൈംബ്രാഞ്ച് പറയുന്നു.
ജനുവരി 29നാണ് ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് . മുംബൈക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കിയിട്ടുണ്ട്. തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ അന്വേഷണം നടത്തിയിരുന്നു. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് തെളിവുകൾ നശിപ്പിച്ചതായുള്ള വിവരം കിട്ടിയത്. 4 ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റിയെന്നും ഇവർ മൊഴി നൽകി. വിന്‍സന്‍ ചൊവ്വല്ലൂര്‍ മുഖേന ദിലീപിന്‍റെ അഭിഭാഷകനാണു ഫോണുകള്‍ കൈമാറിയത്.
Pingback: ദിലീപിൻ്റെ ജാമ്യം റദ്ദാക്കാൻ സാധ്യത. ദിലീപിനെതിരെ ജോലിക്കാരൻ്റെ മൊഴി - MALAYALAM NEWS DESK