സ്വത്ത് തർക്കത്തിനിടെ സഹോദരൻ്റെ വെടിയേറ്റ് മരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിനിടെ സഹോദരനെ വെടി വെച്ച്‌ കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജു കുര്യനാണ് സഹോദരൻ്റെ വെടിയേറ്റ് മരിച്ചത്.

സഹോദരൻ ജോർജ് ആണ് വെടിവച്ചത്. മറ്റൊരു സഹോദരൻ മാത്യ സക്കറിയക്കും വെടിയേറ്റു. പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഊട്ടിയിലെ സ്ഥലം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രഞ്ജുവിന് തലയിലാണ് വെടികൊണ്ടത്. രഞ്ജു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വെടി വെച്ച സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share