മദീന ഹറമിലും തിരക്ക് വർധിച്ചു. പ്രവാചകനോട് സലാം പറയാൻ വിശ്വാസികളുടെ ഒഴുക്ക്

മദീന: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും ഇരു ഹറുമകളിലേക്കും പെർമിറ്റെടുക്കാതെ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചതോടെ, മദീനയിലെ മസ്ജിദു നബവിയിലേക്ക് വിശ്വാസികൾ കൂട്ടത്തോടെയെത്തി തുടങ്ങി. സാമൂഹിക അകലം പാലിക്കാതെ മാസ്ക് ധരിച്ചുകൊണ്ട് പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനായി നിരവധി പേരാണ് ഇന്നലെ രാത്രി മുതൽ തന്നെ മദീനയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.

പ്രവാചകൻ്റെ ഖബറിടത്തിൽ സലാം ചൊല്ലാനായി എത്തുന്ന വിശ്വാസികളുടെ നീണ്ട നിരയുടെ ചിത്രങ്ങൾ ഇരു ഹറം കാര്യാലയം പുറത്ത് വിട്ടു.

മദീനയിലെ റൌളാ ശരീഫിൽ നിസ്കരിക്കുന്നതിനും, മക്കയിൽ ഉംറ ചെയ്യുന്നതിനും മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളത്. തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂണായിട്ടുള്ള അഞ്ച് വയസ്സ് മുതലുള്ളവർക്കെല്ലാം ഹറമുകളിലേക്ക് പെർമിറ്റില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്.

Share
error: Content is protected !!