റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

മക്ക: ഏപ്രില്‍ ആദ്യത്തില്‍ ആരംഭിക്കുന്ന റമദാനില്‍ ഉംറ നിര്‍വഹിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാനാകുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കല്‍ന, ഇഅതമര്‍ന ആപ്പ് വഴിയുള്ള ഉംറ ബുക്കിങ് ഇന്നാണ് ആരംഭിച്ചത്.

 

ദിവസം 2 മണിക്കൂര്‍ വീതം 12 ബാച്ചുകള്‍ക്ക് ആണ് പെര്‍മിറ്റ് നല്‍കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടത്തില്ലെങ്കിലും ഹറം പള്ളിയില്‍ തീര്‍ഥാടകര്‍ മാസ്ക് ധരിക്കണമെന്ന്  മന്ത്രാലയം നിര്‍ദേശിച്ചു.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ ഹറം പളളികളിൽ നമസ്കരിക്കുന്നതിനും, മദീനയിലെ  മസ്ജിദു നബവിയിൽ പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനും പെർമിറ്റ് ആവശ്യമില്ല.

അതേ സമയം ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള കോവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും. 5 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നാണ് കഴിഞ്ഞ ദിവസം ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്. ഇക്കാര്യത്തിൽ മാറ്റം വരുത്തിയതായി ഇത് വരെ അറിയിപ്പൊന്നും ഇല്ല. മാത്രവുമല്ല തവക്കൽനാ ആപ്പിൽ ഇമ്മ്യൂണ് സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ ഹറം പള്ളികളിൽ പ്രവേശനം അനുവദിക്കൂകയുള്ളൂ.

ഒരു തവണ ഉംറ ചെയ്തവർക്ക് വീണ്ടും ഉംറ ചെയ്യുവാൻ 10 ദിവസം കാത്തിരിക്കണമെന്ന ചട്ടം ഹജ്ജ് ഉംറ മന്ത്രാലയം പിൻവലിച്ചിട്ടുണ്ട്. അതിനാൽ തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി പെർമിറ്റെടുക്കുന്നവർക്ക് വീണ്ടും കാത്തിരിപ്പില്ലാതെ ഉംറ ചെയ്യാനാകും.

 

ഹറമുകളിലേക്ക് പ്രവേശിക്കുന്നതിനോ, നമസ്കരിക്കുന്നതിനോ കഅബയെ ത്വവാഫ് ചെയ്യുന്നതിനോ പെർമിറ്റ് ആവശ്യമില്ല. കൂടാതെ ഹറമുകളിൽ സാമൂഹിക അകലം പാലിക്കാതെ വിശ്വാസികൾക്ക് ആരധനകളിൽ ഏർപ്പെടുവാനും അനുവാദമുണ്ട്. അതിനാൽ തന്നെ ഇത്തവണ റമദാനിൽ ഉംറക്കും തറാവീഹ് നമസ്കാരത്തിനുമുൾപ്പെടെ വിശ്വാസികളുടെ തിരക്ക് വർധിക്കാനാണ് സാധ്യത. പരമാവധി വിശ്വാസികൾക്ക് പ്രവേശനം നൽകാനാകും വിധം സൌകര്യങ്ങളൊരുക്കി വരികയാണ് ഇരു ഹറമുകളിലും

Share
error: Content is protected !!