മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 2 കുട്ടികൾ മരിച്ചു

പാലക്കാട്: കേ‍ായമ്പത്തൂനുസമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് ലേ‍ാറിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ ആറരയോടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ലോറി വന്ന് ഇടിച്ചതായാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന സജ്ജുശ്രീ ( 5), മിത്രൻ ( 7) എന്നീ കുട്ടികളാണ് മരിച്ചത്.

തൃശൂർ സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം ഈറേ‍ാഡിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെക്കാലമായി ഈറേ‍ാഡിൽ സ്ഥിരതാമസക്കാരാണിവർ. കുട്ടികൾ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

 

Share
error: Content is protected !!