ഹറമുകളിൽ പ്രവേശിക്കാൻ പെർമിറ്റ് വേണ്ട. ഉംറകൾക്കിടയിലെ ഇടവേള പിൻവലിച്ചു
മക്ക: മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ നമസ്കരിക്കുന്നതിനും പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനും ഇനി മുതൽ പെർമിറ്റ് എടുക്കേണ്ടതില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിൻ്റെ തീരുമാനം.
എന്നാൽ മക്കയിലെ ഹറം പള്ളിയിൽ ഉംറ ചെയ്യുന്നതിനും, മദീനയിലെ റൌള ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റെടുക്കൽ നിർബന്ധമായി തുടരും. ഇരു ഹറമുകളിലും പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധമില്ലെങ്കിലും, തവക്കൽനാ ആപ്പിൽ ഇമ്മ്യൂണ് സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
രണ്ട് ഉംറകൾക്കിടയിൽ 10 ദിവസം ഇടവേള പാലിക്കണമെന്ന നിർദ്ദേശവും പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതൽ വിശ്വാസികൾക്ക് എപ്പോൾ വേണമെങ്കിലും ഉംറ നിർവ്വഹിക്കാം. തവക്കൽനാ, ഇഅതമർനാ ആപ്പുകൾ വഴി ഉംറക്ക് ഇടവേളകളില്ലാതെ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.
പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP