1-9 ക്ലാസുകളിലെ പരീക്ഷ 23ന് തുടങ്ങും; എസ്എസ്എല്‍സി 31ന്, പ്ലസ് ടു 30ന്‌

തിരുവനന്തപുരം:∙ സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23-ന് തുടങ്ങും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഏപ്രില്‍, മേയ് മാസങ്ങളിൽ അവധിയായിരിക്കും. പ്രത്യേക സാഹചര്യത്തില്‍ ചോദ്യങ്ങള്‍ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ വൃത്തിയാക്കൽ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മേയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മേയിൽ പരിശീലനം. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുടെ ഫലം  പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Share
error: Content is protected !!