ജിദ്ദ വിമാനത്താവളത്തിൽ 70 ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായി; ഇനി കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടതില്ല

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ 70 ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ ഇ-ഗേറ്റ് സേവനം ഉദ്ഘാടനം ചെയ്തു. ഇനി യാത്രക്കാർക്ക് ജവാസാത്ത് കൗണ്ടറുകൾക്ക് മുന്നിൽ സേവനങ്ങൾക്കായി ക്യൂ നിൽക്കേണ്ടതില്ല.

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇ-ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് മൂലം ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി യാത്രക്കാർക്ക് കൗണ്ടറുകൾക്ക് മുന്നിൽ കാത്തി നിൽക്കേണ്ടി വരില്ല. ജവാസാത്ത് ഡയറക്ടറേറ്റ്, മാതാറാത്ത് ഹോൾഡിംഗ് കമ്പനി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഗേറ്റ് സേവനം ആരംഭിച്ചിരിക്കുന്നത്. വളരെ വേഗത്തിൽ യാത്രാ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കാൻ ഇനി മുതൽ യാത്രക്കാർക്ക് സാധിക്കും. വിഷൻ 2030 ൻ്റെ ഭാഗമായാണിത്.
.


.
ഹജ്ജ് ഉംറ തീർഥാടകർക്ക് ഏറ്റവും സഹായകരമായിരിക്കും പുതിയ സേവനം. റമദാൻ മുതൽ ജിദ്ദ വിമാനത്താവളത്തിൽ തിരക്കേറും. ഹജ്ജ് കഴിയുന്നത് വരെ ഈ തിരക്ക് തുടരും. ഈ സാഹചര്യത്തിൽ തീർഥാടകർക്ക് എളുപ്പത്തിൽ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
.
വിമാനത്താവളത്തിൽ ഒന്നാം നമ്പർ ടെർമിനലിനും (പുതിയ ടെർമിനൽ) എക്സിക്യൂട്ടീവ് ഓഫീസുകൾക്കുമിടയിലാണ് 70 ഇ-ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ഗേറ്റിലും പ്രതിദിനം 2,500 യാത്രക്കാരുടെ വരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ദിവസേന ഒന്നേമുക്കാൽ ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ ഇ-ഗേറ്റുകളിലൂടെ ജിദ്ദ എയർപോർട്ടിന് കഴിയും. പാസ്പോർട്ടും മുഖത്തിന്റെ ചിത്രവും സ്കാൻ ചെയ്താണ് യാത്രക്കാരന്റെ ഐഡന്റിറ്റി പരിശോധിക്കുക. ഇത് മനുഷ്യസഹായമില്ലാതെ നടക്കുന്നതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും പ്രവർത്തന പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
.


.

സൗദിയിൽ ഇ-ഗേറ്റ് സേവനം നിലവിൽ വരുന്ന മൂന്നാമത്തെ വിമാനത്താവളമാണ് ജിദ്ദ എയർപോർട്ട്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ എയർപോർട്ടിലുമാണ് ഇ-ഗേറ്റ് സേവനം ഇപ്പോൾ നിലവിലുള്ളത്. ജിദ്ദ വിമാനത്താവളത്തിലെ പഴയ ടെർമിനലിൽ ഇ ഗേറ്റ് സേവനം ഇപ്പോൾ ഇല്ല. അതിനാൽ പഴയ ടെർമിനൽ വഴി യാത്ര ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ളവർക്ക് പുതിയ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കില്ല.
.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിക്ക് കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഡോ. ഉസാം അൽവഖീത്ത്, സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ ഡോ. സ്വാലിഹ് അൽമുറബ്ബ, മതാറാത്ത് ഹോൾഡിംഗ് കമ്പനി സി.ഇ.ഒ റാഇദ് അൽഇദ്‌രീസി, ജിദ്ദ എയർപോർട്ട്‌സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റാഇദ് അൽമുദൈഹിം, ജിദ്ദ എയർപോർട്ട്‌സ് കമ്പനി സി.ഇ.ഒ എൻജിനീയർ മാസിൻ ജൗഹർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!