സംസ്ഥാനത്ത് ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ പരീക്ഷയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. മറ്റ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം മാര്‍ച്ച്‌ 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. ഇവര്‍ക്കുള്ള പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസ്ഥീകരിക്കും.

മാര്‍ച്ച്‌ 30നു എസ്‌എസ്‌എല്‍സി പരീക്ഷകളും, മാര്‍ച്ച്‌ 31നു ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുമാണ് ആരംഭിക്കുന്നത്. അതിന് മുമ്പേ മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. വിഷു, റംസാന്‍, ഈസ്റ്റര്‍ എന്നി ആഘോഷങ്ങൾ കണക്കിലെടുത്താണ് പരീക്ഷകള്‍ പെട്ടന്ന് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. പരീക്ഷ നടത്തി സാധാരണ രീതിയില്‍ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് പദ്ധതി.

Share