സൌദിയില്‍ കോവിഡ് മരണനിരക്ക് 267-ല്‍ നിന്നും 1.4 ആയി കുറഞ്ഞു. കാരണം വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

റിയാദ്: സൌദിയില്‍ കോവിഡ് മരണസംഖ്യ വലിയ തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്ല അസീരി പറഞ്ഞു. കോവിഡിന്‍റെ തുടക്കത്തില്‍ ഒരു ലക്ഷത്തില്‍ 267 മരണം റിപോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോഴത് 1.4 ആയി കുറഞ്ഞു.

 

കോവിഡിന്‍റെ അല്‍ഫ വകഭേദത്തിന്‍റെ സമയത്ത് ഒരു ലക്ഷം പോസിറ്റീവ് കേസുകളില്‍ 267.6 പേര്‍ മരിച്ചു. കോവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നതിന് മുമ്പായിരുന്നു ഇത്. ഡെല്‍റ്റ വകഭേദം വന്നപ്പോള്‍ വാക്സിന്‍ വിതരണം ആരംഭിച്ചിരുന്നു. ഇതോടെ മരണസംഖ്യ 99.3 ആയി കുറഞ്ഞു. എന്നാല്‍ ഓമിക്രോണ്‍ വകഭേദം വന്നതോടെ മരണസംഖ്യ 1.4 ആയി കുറഞ്ഞതായും അബ്ദുല്ല അസീരി പറഞ്ഞു. ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനം പേരും വാക്സിന്‍ എടുത്തതോടെയാണ് മരണസംഖ്യ ഗണ്യമായി കുറഞ്ഞത്.

Share
error: Content is protected !!