ഉംറ തീർഥാടകരേയും വഹിച്ച് ബസ് ഓടിച്ചുകൊണ്ടിരിക്കെ മലയാളി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു; സഹായി ബസിൻ്റെ നിയന്ത്രണം ഏറ്റെടുത്തിനാൽ വൻ ദുരന്തം ഒഴിവായി

റിയാദ്: ഉംറ തീർഥാടകരുമായി വാഹനമോടിച്ച് കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. തിരുവമ്പാടി സ്വദേശി നസീം (50) ആണ്  മരിച്ചത്. കൂടെയുണ്ടായിരുന്ന സഹായിയായ മറ്റൊരു ഡ്രൈവർ ഉടൻ തന്നെ ബസിൻ്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. 40 ലധികം തീർഥാടകരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ സഹായിയുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ കാരണമെന്ന് തീർഥാടകർ പറഞ്ഞു.
.
ബുധനാഴ്ച ഉച്ചക്കാണ് സംഭവം. മക്കയിൽ നിന്ന് ഉംറ കർമ്മങ്ങൾ പൂർത്തിയാക്കിയ തീർഥാടക സംഘം മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു. മദീന സന്ദർശവും പൂർത്തിയാക്കി ബുധനാഴ്ച റിയാദിലേക്കുള്ള മടക്ക യാത്രയിലാണ് സംഭവം. മദീനയിൽ നിന്ന് 560 കിലോമീറ്റർ അകലെ ഉഖ്‌ലതുസ്സുഖൂറിലെത്തിയപ്പോൾ വാഹനമോടിച്ച് കൊണ്ടിരുന്ന ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതായി കൂടെയുണ്ടായിരുന്ന ഡ്രൈവർക്ക് മനസിലായി. ഉടൻ തന്നെ ബസിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് സൈഡിലേക്ക് മാറ്റി നിറുത്തി. നസീമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.  കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം ഉഖ്‌ലതുസ്സുഖൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!