മലപ്പുറത്ത് വെള്ളിയാഴ്ച നിക്കാഹ് കഴിഞ്ഞ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: തൃക്കലങ്ങോട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ (18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. ശേഷം ഇന്ന് വൈകീട്ടോടെ ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.
സംഭവത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയുടെ ആൺസുഹൃത്തും അയല്‍വാസിയുമായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിലും കണ്ടെത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി വരുന്നേയുള്ളൂ.

 

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!