നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി സൗദിയിൽ നിര്യാതനായി
ജിദ്ദ: മലയാളി പ്രവാസി സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. കൊല്ലം അഞ്ചൽ സ്വദേശി ഹരീഷ്കുമാർ ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി ഖമീഷ് മുഷയ്ത്തിൽ നിന്നും ട്രൈലർ ഓടിച്ചു ജിദ്ദയിൽ എത്തിയതായിരുന്നു. നെഞ്ച് വേദന അനുഭപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇന്ന് പുലർച്ചെ മരണപ്പെട്ടതായി ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.
.
ജിദ്ദ ജാമിഅ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. സ്പോൺസറുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.