ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് വേണ്ട. ക്ലാസ്സിൽ മാസ്ക് നിർബന്ധം
ഹുദ ഹബീബ്
:ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ല, എന്നാൽ ക്ലാസ് മുറികള്‍ ഉള്‍പെടെ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്.നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) ഇക്കാര്യം അറിയിച്ചത്.
തുറസായ സ്ഥലങ്ങളില്‍ യു.എ.ഇ മാസ്ക് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് ദുബൈയിലെ സ്കൂളുകളും ഇത് ഏറ്റെടുത്തത്. കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. രോഗലക്ഷണങ്ങളില്ലെങ്കില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല.ഇവര്‍ക്ക് ക്ലാസിൽ പ്രവേശിക്കാം.പോസിറ്റീവാകുന്നവര്‍ പത്ത് ദിവസം ഐസൊലേഷനില്‍ കഴിയണം. എന്നാൽ സ്ഥാപനങ്ങള്‍ സ്ഥിരമായി സാനിറ്റൈസേഷന്‍ചെയ്യുകയും സാമൂഹിക അകലം പാലിക്കുകയും വേണം.