ജിദ്ദയിലെ ചരിത്ര പ്രദേശങ്ങളിൽ വരാനിരിക്കുന്നത് വൻ വികസനം
ജിദ്ദ: ജിദ്ദയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ മക്ക മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ സന്ദർശിച്ചു. ചരിത്ര സ്ഥലങ്ങൾ വികസിപ്പിക്കുവാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതി പ്രദേശങ്ങളിലാണ് ഗവർണർ സന്ദർശനം നടത്തിയത്. ബിസിനസ് കേന്ദ്രങ്ങളുടേയും, സാംസ്കാരിക പദ്ധതികളുടെ ആകർഷണീയ കേന്ദ്രമായും മേഖലയിലെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് വികസന പദ്ധതി.
പദ്ധതി പ്രദേശങ്ങളിലെ നിരവധി ഭാഗങ്ങളിൽ ഗവർണർ സന്ദർശനം നടത്തി. പ്രത്യേകിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പുരാവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലും സന്ദർശനം നടത്തി. ചരിത്ര പ്രദേശത്ത് നിന്നും പുനരുദ്ധാരണ സമയത്ത് കണ്ടെത്തിയ “ഷൗന കാസിൽ” അദ്ദേഹം സന്ദർശിച്ചു. ഇത് പുരാവസ്തു സൈറ്റുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 600 വർഷത്തിലേറെ പഴക്കമുണ്ട് ഇതിനെന്നാണ് കണക്കാക്കപ്പെടുന്നത്.
150 വർഷത്തിലേറെ പഴക്കമുള്ള മുഹമ്മദ് ഹബീബ് റയീസ്, കെദ്വാൻ എന്നിവരുടെ വീടുകൾ ഉൾപ്പെടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി പൈതൃക കെട്ടിടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
600-ലധികം പൈതൃക കെട്ടിടങ്ങൾ, 36 ചരിത്രപരമായ പള്ളികൾ, 5 ചരിത്ര മാർക്കറ്റുകൾ, ചരിത്ര പ്രാധാന്യമുള്ള നിരവധി ഇടനാഴികൾ, ചതുരങ്ങൾ, സ്ഥലങ്ങൾ, 5 കിലോമീറ്റർ നീളത്തിൽ വികസിപ്പിച്ച വാട്ടർഫ്രണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് ചരിത്ര പ്രദേശം വികസിപ്പിക്കാനുള്ള പദ്ധതി എന്നത് ശ്രദ്ധേയമാണ്.
150 വർഷത്തിലേറെ പഴക്കമുള്ള മുഹമ്മദ് ഹബീബ് റയീസ്, കെദ്വാൻ എന്നിവരുടെ വീടുകൾ
വികസ ഘട്ടത്തിൽ കണ്ടെത്തിയ 600 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തു കേന്ദ്രം:
ചരിത്ര നഗരത്തിൻ്റെ വീഡിയോ കാണാം:
#فيديو🎥
أمير منطقة مكة #خالد_الفيصل
يزور مشروع الأمير محمد بن سلمان لتطوير المنطقة التاريخية بـ #جدة pic.twitter.com/H1WqDvmhsY— إمارة منطقة مكة المكرمة (@makkahregion) March 2, 2022