റമദാനിലെത്തുന്ന ഉംറ തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ സജീവം

മക്ക: റമദാൻ മാസത്തിൽ മക്കയിലും മദീനയിലുമെത്തുന്ന ഉംറ തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മക്ക ഗവർണർ  ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഇത് വരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെ കുറിച്ചും ചർച്ച ചെയ്തു. വിമാന താവളങ്ങളിലും തുറമുഖങ്ങളിലുമുൾപ്പെടെ മികച്ച സേവനം നൽകാനാണ് തീരുമാനം.

തീർത്ഥാടകരെ സ്വീകരിക്കൽ, യാത്രയാക്കൽ, വിവിധ നടപടിക്രമങ്ങൾ വേഗത്തിലാക്കൽ, തീർത്ഥാടകർക്ക് നൽകുന്ന മറ്റു സേവനങ്ങൾ വിപുലീകരിക്കൽ, വിമാന താവളങ്ങളിൽ നിന്ന് തീർത്ഥാടകരെ വേഗത്തിൽ പുറത്തിറങ്ങാൻ സഹായിക്കൽ, തുടങ്ങി റമദാൻ സീസണിലെ വിവിധ പദ്ധതകികളെ കുറിച്ച് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ വിശദീകരിച്ചു.

കൂടാതെ ഫീൽഡ്, നീരീക്ഷണ ടൂറുകൾ ശക്തമാക്കൽ, ജലമാർഗ്ഗം എത്തുന്നവർക്ക് തുറമുഖങ്ങളിലെ സൌകര്യങ്ങൾ വർധിപ്പിക്കുക, തീർത്ഥാടകർക്ക  യാത്ര ചെയ്യാനുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ആഭ്യന്തര തീർത്ഥാടകരിലും അധികൃതർ വർധന പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ മുൻ വർഷങ്ങളിൽ റമദാനിൽ അഭ്യന്തര തീർത്ഥാടകർക്ക് എല്ലാവർക്കും ഉംറക്ക് അനുമതി നൽകിയിരുന്നില്ല. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മക്കിയിലെയും മദീനയിലെയും ഹറം പള്ളികളിലും ഒരുക്കങ്ങൾ സജീവമാണ്.

Share
error: Content is protected !!