ഡിജിറ്റല്‍ സിവില്‍ജ ഐഡിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍: ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

കുവൈത്ത് : കുവൈത്തില്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പതിവാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി രംഗത്തുവന്നു.

സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പിന്റെ പേരിലാണ് വ്യാജ എസ്.എം.എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. മൊബൈല്‍ ആപ്പിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.

ആപ്പ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതുക്കാന്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം വരുന്നത്. ഇത്തരത്തില്‍ സന്ദേശം ആര്‍ക്കും അയച്ചിട്ടില്ലെന്നും വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.

Share