അമ്മയുടെ സുഹൃത്തിൻ്റെ മര്‍ദ്ദനം ഭയന്ന് 11കാരന്‍ കുഞ്ഞനുജത്തിക്കൊപ്പം കാട്ടില്‍ കഴിഞ്ഞത് മണിക്കൂറുകളോളം

പാലക്കാട്: പാലക്കാട് മേലാര്‍കോടാണ് സംഭവം. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം ഭയന്ന് 11കാരന്‍ കുഞ്ഞനുജത്തിക്കൊപ്പംമണിക്കൂറോളം കാട്ടിൽ കഴിച്ചുകൂട്ടി. ഒടുവില്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസിന് ഇവരെ കണ്ടെത്താനായത്.

കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി എട്ട് വയസ്സുള്ള അനുജത്തിക്കൊപ്പം കാട്ടിലേക്ക് കയറിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന അമ്മയുടെ സുഹൃത്ത് പ്രതീഷ് എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്. ഇയാൾ കുട്ടിയെ മർദിച്ചിരുന്നു. വീണ്ടു മർദ്ദനം ഉണ്ടാകുമോ എന്ന് ഭയന്നാണ് കുട്ടി കാട്ടിൽ പോയി കഴിഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Share
error: Content is protected !!