പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പുതിയ തൊഴിൽ നിയമങ്ങളും അവകാശങ്ങളും – ഭാഗം 2

അബു അബ്ബാസ്

സൌദി അറേബ്യയിലെ ഓരോ പ്രവാസിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട തൊഴിലാളികളുടെ അവകാശങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുകയാണിവിടെ. അന്താരാഷ്ട്ര തൊഴിൽ നിയമങ്ങൾക്കനുസൃമായി പരിഷ്കരിച്ച തൊഴിൽ നിയമങ്ങളാണ് സൌദിയിൽ ഇപ്പോഴുള്ളത്. തൊഴിലാളികളുടെ പല അവകാശങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ തൊഴിൽ നിയമം മുന്തിയ പരിഗണന നൽകി വരുന്നു. എന്നാൽ മിക്കവരും തൊഴിലാളികളുടെ പല അവകാശങ്ങളെ കുറിച്ചും ബോധവാൻമാരല്ല. അതിനാൽ തന്നെ സാമ്പത്തികമായും മാനുഷികമായും ലഭിക്കേണ്ട പല അവകാശങ്ങളും നേടിയെടുക്കാനാകാതെയാണ് പല വിദേശികളും സൌദിയിൽ കഴിഞ്ഞ് കൂടുന്നത്. ഇത്തരം ആനുകൂല്യങ്ങളുടേയും അവകാശങ്ങളുടേയും വ്യവസ്ഥകളുടേയും പ്രസക്ത ഭാഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിൻ്റെ ആദ്യ ഭാഗം വായിക്കേണ്ടവർക്ക് “ഇവിടെ ക്ലിക്ക് ചെയ്യാം”


സൗദി തൊഴിൽ നിയമപ്രകാരം നോട്ടീസ് പിരീഡ് എത്രയാണ്?

ജോലി രാജിവെക്കുമ്പോഴോ അവസാനിപ്പിക്കുമ്പോഴോ മുൻ കൂട്ടി നോട്ടീസ് നൽകണമെന്നാണ് ചട്ടം. തൊഴിലുടമക്കും തൊഴിലാളിക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വേണ്ടിയാണിത്. തൊഴിലാളി സ്വയം തീരുമാനിച്ച് ജോലി രാജി വെക്കുകയാണെങ്കിൽ തൊഴിലാളി തൊഴിലുടമക്കാണ് നോട്ടീസ് നൽകേണ്ടത്. തൊഴിലുടമ തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയാണെങ്കിൽ തൊഴിലുടമ തൊഴിലാളിക്കും നോട്ടീസ് നൽകണം. തൊഴിലുടമയും തൊഴിലാളിയും തമ്മിലുടെ കരാറിൽ രേഖപ്പെടുത്തിയതനുസരിച്ചാണ് എത്ര ദിവസം മുമ്പ് നോട്ടീസ് നൽകണം എന്നത് തീരുമാനിക്കപ്പെടുക.

എപ്പോഴൊക്കെ തൊഴിലാളിക്ക് ജോലി/ സ്‌പോൺസർഷിപ്പ് മാറാം ?

പുതിയ വിസയിൽ സൗദിയിലെത്തിയ ശേഷം, ആദ്യ ഒരു വർഷത്തിനകം സ്‌പോൺസർഷിപ്പ് മാറാൻ ആദ്യ സ്‌പോൺസറുടെ അനുമതി നിർബന്ധമാണ്. ഒരു വർഷം പൂർത്തിയായാൽ പിന്നീട് അനുമതി ആവശ്യമില്ലാതെ തൊഴിലാളിക്ക് സ്വന്തമായി തന്നെ മാറാൻ അനുവാദമുണ്ട്. എന്നാൽ തൊഴിലാളി ആദ്യ സ്പോണ്സറുമായുള്ള തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കിയിരക്കണം (ഗാർഹിത തൊഴിലാളികൾക്ക് ഇത് ബാധകമല്ല)


കൂടാതെ താഴെ പറഞ്ഞിരിക്കുന്ന സഹാചര്യങ്ങളിലും തൊഴിലാളിക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിൽ മാറാം

1) സൗദിയിലെത്തി മൂന്ന് മാസത്തിനകം സ്‌പോൺസർ തൊഴിൽ കരാർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ തൊഴിലാളിക്ക് സ്വന്തമായി സ്‌പോൺസർഷിപ്പ് മാറാം.

2) നിലവിലെ തൊഴിൽ കരാർ കാലാവധി അവസാനിച്ചാലും തൊഴിലാളിക്ക് സ്വന്തമായി സ്‌പോൺസർഷിപ്പ് മാറാം.

3) തുടർച്ചയായ മൂന്ന് മാസം ശമ്പളം ലഭിക്കാതിരുന്നാലും തൊഴിലാളിക്ക് സ്വന്തമായി സ്‌പോൺസർഷിപ്പ് മാറാം.

4) മരണം, യാത്ര, ജയിൽവാസം തുടങ്ങിയ കാരണങ്ങളാൽ സ്‌പോൺസർ സൗദിയിലില്ലാത്ത സാഹചര്യത്തിലും സ്വന്തമായി സ്‌പോൺസർഷിപ്പ് മാറാവുന്നതാണ്.

5) ഇഖാമകാലവധി അവസാനിച്ചാലും സ്വന്തമായി സ്‌പോൺസർഷിപ്പ് മാറാം.

6) സ്‌പോൺസറുടെ മേൽ ബിനാമി ബിസിനസ്സിന് കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ സ്വന്തമായി സ്‌പോൺസർഷിപ്പ് മാറാം.

7) വ്യക്തമായ തെളിവുകളുണ്ടെങ്കിൽ ബിനാമി ബിസിനസ്സ് നടത്തുന്ന സ്‌പോൺസറെ കുറിച്ച് പരാതിനൽകാനും തൊഴിലാളിക്ക് അനുവാദമുണ്ട്.

8) സ്‌പോൺസറുടെ മേൽ മനുഷ്യകടത്ത് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടാൽ സ്വന്തമായി സ്‌പോൺസർഷിപ്പ് മാറാം.

9) തൊഴിൽ തർക്ക കേസിൽ രണ്ട് തവണ സ്‌പോൺസർ കോടതിയിൽ ഹാജാരാകാത്ത സന്ദർഭത്തിലും, തൊഴിലാളിക്ക് സ്വന്തമായി സ്‌പോൺസർഷിപ്പ് മാറ്റാൻ അനുവാദമുണ്ട്.


തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്‌പോൺസർഷിപ്പ് മാറുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

1) തൊഴിലുടമയുമായുള്ള കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സപോണ്സർഷിപ്പ് മാറുവാൻ 90 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് നൽകണം.

2) സ്‌പോൺസറുമായുള്ള കരാർ പ്രകാരം, തൊഴിലുടമ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകാൻ തൊഴിലാളി ബാധ്യസ്ഥനായിരിക്കും.
3) കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടാൽ തൊഴിലുടമ തൊഴിലാളിക്ക് കരാർ പ്രകാരമുള്ള നഷ്ടപരിഹാരം നൽകേണ്ടി വരും.


സ്‌പോൺസർഷിപ്പ് മാറേണ്ട രീതി.

1) പുതിയ ജോലിയും സ്‌പോൺസറേയും കണ്ടെത്തുക.

2) പുതിയ സ്‌പോൺസർ ഖിവ പോർട്ടൽ വഴി ഈ തൊഴിലാളിയെ ആവശ്യമാണെന്ന് കാണിച്ചുകൊണ്ടുള്ള അപേക്ഷ നൽകുക.

3) നിലവിലെ സ്‌പോൺസർക്കും, തൊഴിലാളിക്കും ഇത് സംബന്ധിച്ച മെസ്സേജ് ലഭിക്കും.

5) അപേക്ഷ തൊഴിലാളി അംഗീകരിക്കുന്നതോടെ സ്‌പോൺസർഷിപ്പ് മാറാവുന്നതാണ്.

6) സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള ചെലവ് പുതിയ സ്‌പോൺസറാണ് വഹിക്കേണ്ടത്.


സ്‌പോൺസർഷിപ്പ് മാറാവുന്ന സ്ഥാപനങ്ങൾ

വേതന സുരക്ഷാ നിയമം കൃത്യമായി പാലിക്കുന്ന,  സ്വദേശി വൽക്കരണം കൃത്യമായി നടപ്പിലാക്കുന്ന, പുതിയ തൊഴിൽ വിസകൾക്ക് അർഹതയുള്ള സ്ഥാപനങ്ങളിലേക്കാണ് സ്‌പോൺസർഷിപ്പ് മാറാൻ സാധിക്കുക


തൊഴിൽ കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ശ്രദ്ദിക്കേണ്ട പ്രധാന കാര്യങ്ങൾ:

1) തൊഴിൽ കരാർ എത്ര കാലത്തേക്കാണ് ഒപ്പ് വെക്കുന്നത് എന്ന് തൊഴിലാളി പ്രത്യേകം ശ്രദ്ദിക്കണം.

2) തൊഴിൽ കരാറിലെ വ്യവസ്ഥകൾ എന്തൊക്കെ എന്ന് കൃത്യമായി മനസ്സിലാക്കണം.

3) തൊഴിൽ കരാറിലെ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും കോടതി തീർപ്പ് കൽപ്പിക്കുന്നതും, ആനൂകൂല്യങ്ങൾ അനുവദിക്കുന്നതും.

തുടരും…

റിക്രൂട്ട്മെൻ്റ് വ്യവസ്ഥകൾ, പ്രൊബേഷണറി കാലഘട്ടം, തൊഴിൽ കരാർ, ഓവർ ടൈം, വാർഷിക അവധിയും എയർ ടിക്കറ്റ് ആനുകൂല്യങ്ങളും, ഫൈനൽ എക്സിറ്റും തൊഴിൽ മാറ്റവും, തൊഴിലാളി മരിച്ചാലുള്ള ആനുകൂല്യങ്ങൾ തടുങ്ങി നിരവധി കാര്യങ്ങളാണ് ആധ്യ ഭാഗത്ത് വിശദീകരിച്ചത്. അത് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

സേവന ആനുകൂല്യങ്ങൾ (എൻ്റ് ഓഫ് സർവ്വീസ് ബെനിഫിറ്റ്), തൊഴിൽ മാറ്റം, ജോലി സ്ഥലത്ത് വെച്ച് മരണമോ വൈകല്യമോ സംഭവിച്ചാലുള്ള ആനൂകൂല്യങ്ങൾ, തൊഴിലാളിയെ സ്ഥലം മാറ്റൽ, അധിക ജോലി, എമർജൻസി ലീവ്, ശമ്പളം കുറക്കൽ, തൊഴിൽ സർട്ടിഫിക്കറ്റ്  തുടങ്ങി ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട നിയമ വ്യവസ്ഥകളാണ് അടുത്ത ഭാഗങ്ങളിൽ വിശദീകരിക്കുക. അത് ലഭിക്കുന്നതിനും മറ്റു പ്രധാന അറിയിപ്പുകളും തൊഴിലവസരങ്ങളും അറിയുന്നതിനും ന്യൂസ് ഡെസ്കിൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share

One thought on “പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പുതിയ തൊഴിൽ നിയമങ്ങളും അവകാശങ്ങളും – ഭാഗം 2

Comments are closed.

error: Content is protected !!