മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ മരിച്ചനിലയില്‍ കണ്ടെത്തി

പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ കോഴിക്കോട്​ ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്​നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Share