സൗദി എയർലൈൻസ് കരിപ്പൂരിലേക്കില്ല; പിൻമാറ്റത്തിന് പിന്നിൽ കേരളത്തിലെ സ്വകാര്യ വിമാനത്താവളങ്ങളുടെ സമ്മർദ്ദമെന്ന് ആരോപണം

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സർവീസ് ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് സൗദി എയർലൈൻസ് (സൗദിയ) പിൻവാങ്ങുന്നു. ഈ മാസം ആദ്യ ആഴ്ച സർവീസ് ആരംഭിക്കത്തക്ക രീതിയിൽ ടൈം സ്ലോട്ട് ലഭ്യമാക്കുകയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾപ്പെടെ കരാറാക്കുകയും ചെയ്തിരുന്നതാണ്. അവസാനനിമിഷമാണ് പിൻമാറ്റം.
.
2015-ൽ വിമാനത്താവള നവീകരണത്തിന്റെ ഭാഗമായാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിർത്തലാക്കിയത്. അതോടെ സൗദിയ കോഴിക്കോട് വിട്ടു. ഒൻപതുവർഷത്തിനുശേഷം കരിപ്പൂരിൽ ഇറങ്ങാനാവുന്ന ബോയിങ്‌ 787 ഡ്രീംലൈനർ വിമാനങ്ങൾ സ്വന്തമാക്കിയപ്പോഴാണ് കോഴിക്കോട് സർവീസ് പുനരാരംഭിക്കാൻ സൗദിയ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അവർ പലവട്ടം കോഴിക്കോട് സന്ദർശിക്കുകയും ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒക്ടോബറിൽ സർവീസ് ആരംഭിക്കാനായിരുന്നു നീക്കം. അതിനുസരിച്ച് ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഡിസംബറിലേക്ക് നീട്ടിവെച്ചു. ഡിസംബറിലെ ആദ്യ ആഴ്ച തന്നെ സർവീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിരുന്നു. അതിനിടയിലാണ് പിൻമാറ്റം.
.
റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് സൗദിയ തയ്യാറായിരുന്നത്. വിമാനത്താവളത്തിലെ ജോലികൾക്കായി സ്വകാര്യകമ്പനിയുമായി കരാർ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം സൗദിയുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

സംസ്ഥാനത്തെ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരുടെ സമ്മർദഫലമായാണ് കമ്പനി പിൻവാങ്ങിയതെന്ന് ആരോപണമുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ തീർഥാടകർക്കും മറ്റു യാത്രക്കാർക്കും സഞ്ചരിക്കാനാവുന്ന വിമാനമാണ് സൗദിയയുടേത്. വലിയ വിമാനങ്ങളുടെ അനുമതി വൈകുന്നതിലെ പ്രതിഷേധമാണോ സൗദിയയുടെ മാറ്റത്തിനു പിന്നിലെന്ന സംശയവുമുയരുന്നുണ്ട്.
.
മലബാറിലെ പ്രവാസികളുൾപ്പെടെ ഒട്ടേറെ യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സർവീസാണ് അട്ടിമറിക്കപ്പെടുന്നത്. ഹജ്ജ്, ഉംറ യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകുമായിരുന്നു ഇത്. മുൻപ് കോഴിക്കോട്ടുനിന്ന് ഹജ്ജ് സർവീസ് നടത്തിയത് ഇവരായിരുന്നു. 500 പേർക്ക് സഞ്ചരിക്കാവുന്ന ജംബോ സർവീസും കോഴിക്കോട്ടുനിന്ന് ഇവർ നടത്തിയിട്ടുണ്ട്.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!