കണ്ണീരായി പനയമ്പാടം: ‘ഉഗ്രശബ്ദംകേട്ട് ആളുകൾ ഓടിക്കൂടി, ആദ്യം കണ്ടത് പൊടിപടലം മാത്രം;’ പ്രതിഷേധവുമായി നാട്ടുകാർ – വീഡിയോ
പാലക്കാട്: പനയമ്പാടത്ത് വൻ ശബദം കേട്ട് റോഡിലേക്ക് ഓടിക്കൂടിയവരെല്ലാം ആദ്യം കണ്ടത് പൊടിപടലം. അപകട മേഖലയായ പ്രദേശത്ത് മുൻപു പല അപകടങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമെന്ന് പ്രദേശവാസികൾ പറയുന്നു. സ്‌കൂൾ വിട്ടുവരുന്ന കുട്ടികളെ വിളിക്കാനായി എത്തിയവരായിരുന്നു ഓടിയെത്തിയവരിൽ പലരും. അപകട വിവരം അറിഞ്ഞ രക്ഷകർത്താക്കളിൽ പലരും സംഭവസ്ഥലത്തേക്ക് അതിവേഗം എത്തി. തങ്ങളുടെ കുട്ടികളാണോയെന്ന ആശങ്കയിലാണ് പലരും ഓടിയെത്തിയത്.
.
‘‘ലോറിയുടെ ഡ്രൈവര്‍ ചാടിയിറങ്ങി അപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് കുഴപ്പമൊന്നുമില്ല. കുട്ടികളുടെ ചതഞ്ഞരഞ്ഞ ശരീരമാണ് കണ്ടത്’’ – പ്രദേശവാസിയായ യുവാവ് പറഞ്ഞു. അപകടത്തിനു ശേഷം ലോറിയിലെ ഡ്രൈവറും ക്ലീനറുമെന്ന് കരുതുന്ന രണ്ടുപേര്‍ സമീപത്തെ വീട്ടിലെത്തി ബക്കറ്റിലുണ്ടായിരുന്ന വെള്ളം കുടിച്ച് പോയെന്ന് പ്രദേശവാസികളായ ചില സ്ത്രീകൾ പറഞ്ഞു.
.
.
ലോറിക്കടിയില്‍ കൂടുതല്‍ കുട്ടികളുണ്ടോയെന്ന സംശയം പ്രദേശവാസികൾക്കും രക്ഷാപ്രവർത്തകർക്കും ഉണ്ടായിരുന്നു. പിന്നീട് ലോറി ഉയര്‍ത്തിയ ശേഷമാണ് കൂടുതല്‍പ്പേർ അപകടത്തില്‍പ്പെട്ടില്ലെന്ന് സ്ഥിരീകരിച്ചത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും 8-ാം ക്ലാസ് വിദ്യാർത്ഥിനികളാണ്. 5 പെണ്‍കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ 4 പേരും മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമൻ്റ് ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് പൂർണമായും ഉയർത്തുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികൾ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വൻ ജനരോഷമുയർന്നതിനാൽ കഴിഞ്ഞില്ല. നിലവിൽ എംഎൽഎ സ്ഥലത്ത് തുടരുകയാണ്.
.
.
പോലീസ് വേണ്ടന്നും, കളക്ടറും മന്ത്രിയും ഉൾപ്പടെയുള്ള ഉന്നത അധികാരികൾ വരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായിട്ട് എല്ലാവരും പോയാൽമതിയെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് ബുദ്ധിമുട്ടുകയാണ്.
പോലീസ് വേണ്ടന്നും, കളക്ടറും മന്ത്രിയും ഉൾപ്പടെയുള്ള ഉന്നത അധികാരികൾ വരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായിട്ട് എല്ലാവരും പോയാൽമതിയെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് ബുദ്ധിമുട്ടുകയാണ്.
വിദ്യാർഥിനികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്തേക്ക് ഉടൻ പോകാൻ നിർദേശിച്ച മന്ത്രി വി.ശിവൻകുട്ടി ജില്ലാ കലക്ടറോട് റിപ്പോർട്ടും തേടി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.




